ജിങ്കനും ടിറിയും പോയതും ഇഷ്ഫാകിനെ നിലനിര്‍ത്തിയതും 'വികൂന ഇഫക്ട്'
ഫുട്‌ബോള്‍ പരിശീലകനായി 30 വര്‍ഷത്തെ അനുഭവമുള്ള 48കാരനായ വികൂനയുടെ കയ്യിലായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ കടിഞ്ഞാണെന്ന് ഉറപ്പ്....
നിസാരക്കാരനല്ല കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ കിബു വികൂന. വയസ് 48 മാത്രമേ ആയിട്ടുള്ളൂവെങ്കിലും 30 വര്‍ഷത്തെ ഫുട്‌ബോള്‍ പരിശീലക അനുഭവമുള്ളവന്‍. ബ്ലാസ്റ്റേഴ്‌സിനെ അടിമുടി മാറ്റാനാണ് ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ ശേഷം വികൂനയുടെ വരവ്. ജിങ്കനും ടിറിയും ക്ലബ് വിട്ടതും ഇഷ്ഫാക് അഹമദിനെ മൂന്ന് വര്‍ഷത്തേക്ക് സഹപരിശീലകനാക്കിയതും ഈ മാറ്റത്തിന്റെ തുടക്കമായാണ് കരുതപ്പെടുന്നത്.
കമന്റേറ്റര്‍ അനന്ത് ത്യാഗിയുടെ ലെറ്റ്‌സ് ഫുട്‌ബോള്‍ ലൈവില്‍ കഴിഞ്ഞ 15ന് കിബു വികൂന അതിഥിയായെത്തിയിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം അദ്ദേഹം സംസാരിക്കുകയും ചെയ്തു. ഈ വീഡിയോ കോണ്‍ഫറന്‍സ് അഭിമുഖത്തില്‍ തന്റെ ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളെക്കുറിച്ച് കിബു വികൂന വിശദമായി പറയുന്നുണ്ട്.
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ മത്സരങ്ങളും കണ്ടിട്ടുണ്ടെന്ന് പറയുന്ന വികൂന ടീമിന്റെ പ്രതിരോധത്തിലേയും ആക്രമണത്തിലേയും പോരായ്മകള്‍ തിരിച്ചറിയുന്നുണ്ട്. ഇതില്‍ അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങുന്ന പ്രതിരോധമാണ് ഏറ്റവും വലിയ തലവേദനയെന്ന് വികൂന സമ്മതിക്കുന്നു.
അങ്ങനെ പറയുമ്പോള്‍ തന്നെ ജിങ്കനെയും സ്പാനിഷ് താരം ടിറിയേയും ഒഴിവാക്കാന്‍ വികൂന മടിക്കുന്നില്ല. ഒന്നര കോടിയോളം രൂപയാണ് ജിങ്കനായി ബ്ലാസ്റ്റേഴ്‌സ് ഒരു സീസണില്‍ ചിലവിടുന്നത്. ഈ പണത്തിന് യുവതാരങ്ങളെ ടീമിലെത്തിക്കാനാകും വികൂനയുടെ ശ്രമം. പന്ത് കൈവശം വെച്ച് കളിക്കുന്ന പ്രതിരോധക്കാരാകും വികൂനയുടെ ശൈലിക്ക് ചേരുക.
ये à¤à¥€ पà¥�ें- സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു
2019-20 സീസണില്‍ കളിച്ച 18ല്‍ 16 കളികളിലും കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്‌സാണെന്ന് വികൂന അഭിമുഖത്തിനിടെ പറയുന്നുണ്ട്. അതേസമയം പന്ത് കൈവശം വെക്കുന്നതിനൊപ്പം ഗോളടിക്കാനും കളി നിയന്ത്രിക്കാനും ടീമിനാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ബ്ലാസ്റ്റേഴ്‌സിലെ പ്രിയ താരം സഹലാണെന്ന് വെളിപ്പെടുത്തുന്ന വികൂന ക്ലബിന്റെ ഭാവി യുവതാരങ്ങളിലാണെന്നും തിരിച്ചറിയുന്നുണ്ട്. ജെയ്‌സണ്‍ സിംഗ്, സഹല്‍, കെ.പി രാഹുല്‍, നോങ്ഡാംബ നൗറം തുടങ്ങിയ യുവതാരങ്ങള്‍ക്ക് വികൂനയുടെ പദ്ധതിയില്‍ വലിയ പങ്കായിരിക്കും ഉണ്ടാവുക. ഒപ്പം ഒഗ്‌ബെച്ചയെ പോലുള്ള താരങ്ങളുടെ അനുഭവ സമ്പത്തിനും വികൂന വില നല്‍കുന്നുവെന്ന് വേണം കരുതാന്‍.
ഫുട്‌സാലില്‍ നിന്നും ഫുട്‌ബോളിലെത്തിയ താരമാണ് വികൂന. 2002ല്‍ തന്റെ പതിനെട്ടാം വയസില്‍ നവരാ യൂണിവേഴ്‌സിറ്റി താരമായിരിക്കെ ജൂനിയര്‍ ടീമിന്റെ പരിശീലകനായാണ് തുടക്കം. പിന്നീട് ലാ ലിഗയിലെ ഒസാസുനയുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചു, ചെല്‍സി സൂപ്പര്‍ സ്റ്റാര്‍, സീസര്‍ അസ്പിലിക്കുറ്റ എന്നീ യൂത്ത് ടീമുകളേയും വികൂന പരിശീലിപ്പിച്ചു. പോളണ്ടിലെ ലെജിയ വാര്‍സ, സാഗ്‌ലെബി ലുബിന്‍, ലെക് പോസ്‌നാന്‍ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ ലീഗില്‍ മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരാക്കിയ ശേഷമാണ് വികൂന ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.