നാപോളി ഇറ്റാലിയന്‍ കപ്പ് ഫൈനലില്‍
ഇന്റര്‍മിലാനെ തോല്‍പിച്ച നാപോളിക്ക് ഫൈനലില്‍ യുവന്റസാണ് എതിരാളികള്‍. രണ്ടാം പാദ സെമിയില്‍ നിര്‍ണ്ണായക ഗോളടിച്ച മെര്‍ട്ടിനസ് നാപോളിയുടെ(122) എക്കാലത്തേയും വലിയ ഗോളടിക്കാരനുമായി...
ഇന്റര്‍ മിലാനെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പിച്ച് നാപോളി ഇറ്റാലിയന്‍ കപ്പ് ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചപ്പോള്‍, ആദ്യ പാദത്തില്‍ നേടിയ ഒരു ഗോള്‍ ജയമാണ് നാപോളിയെ ഫൈനലിലെത്തിച്ചത്.
രണ്ടാം മിനുറ്റില്‍ തന്നെ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ഇന്റര്‍മിലാനുവേണ്ടി ഗോള്‍ നേടി. കോര്‍ണറില്‍ നിന്നും നാപോളി ഗോളി ഡേവിഡ് ഒസ്പിനയെ കബളിപ്പിച്ച് നേരിട്ട് പോസ്റ്റിലേക്കടിച്ചാണ് എറിക്‌സണ്‍ വലകുലുക്കിയത്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ പിന്നീട് ലുകാക്കുവിന്റേയും അന്റോണിയോ കാന്‍ഡ്രെവയുടേയും എണ്ണം പറഞ്ഞ രണ്ട് ഗോള്‍ ശ്രമങ്ങളടക്കം നിര്‍ണ്ണായക സേവുകള്‍ ഒസ്പിന നടത്തി.
കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ 41ാം മിനുറ്റിലായിരുന്നു നാപോളിയുടെ മറുപടി ഗോളെത്തിയത്. ബെല്‍ജിയം മുന്നേറ്റക്കാരന്‍ ഡ്രസ് മെര്‍ട്ടിനസായിരുന്നു സ്‌കോറര്‍. ഇതോടെ നാപോളിയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോററായും മെര്‍ട്ടിനസ് മാറി.
310 മത്സരങ്ങള്‍ നാപോളിക്കായി കളിച്ച ആരാധകര്‍ സിറോ എന്ന് വിളിക്കുന്ന മെര്‍ട്ടിനസിന്റെ 122ാം ഗോളായിരുന്നു അത്. 520 മത്സരങ്ങളില്‍ നിന്നും 121 ഗോളുകള്‍ നേടിയ ഹംസികിനെയാണ് മെര്‍ട്ടിനസ് മറികടന്നത്. 259 കളികളില്‍ നിന്നും 115 ഗോളടിച്ച ഇതിഹാസതാരം മറഡോണയാണ് നാപോളിയുടെ എക്കാലത്തേയും മികച്ച ഗോളടിക്കാരില്‍ മൂന്നാമത്.
ये à¤à¥€ पà¥�ें- കൊപ ഇറ്റാലിയയില്‍ റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കി, ഉടന്‍ വന്നു മെസി- റൊണാള്‍ഡോ താരതമ്യം
2014ലാണ് അവസാനമായി നാപോളി ഇറ്റാലിയന്‍ കപ്പ് കിരീടം നേടിയത്. ബുധനാഴ്ച്ച നടക്കുന്ന ഫൈനലില്‍ നാപോളി യുവന്റസിനെ നേരിടും. റോമിലെ സ്‌റ്റേഡിയോ ഒളിംപികോ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.