അവസാനം 2020ല്‍ ഒരു നല്ല വാര്‍ത്ത വന്നു; ലാലിഗാ ചാമ്പ്യന്മാരായ റയലിനെ അഭിനന്ദിച്ച് ഹിറ്റ്മാന്‍

ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഇപ്പോള്‍ താനായിരിക്കുമെന്നാണ് റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ പറഞ്ഞു.

Update: 2020-07-17 09:25 GMT

തങ്ങളുടെ മുപ്പത്തിനാലാം ലാലിഗ കിരീടം സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന് ആശംസയറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. ഹോം ഗ്രൌണ്ടില്‍ വില്ലാറയലിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഒരു മത്സരം ബാക്കി നില്‍ക്കെ റയല്‍ കിരീടം സ്വന്തമാക്കിയത്.

ഇനിയുമൊരു കിരീടം കൂടി. ഈ ശ്രമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോവുകയായിരുന്നെങ്കിലും ടീം എന്ന നിലയില്‍ റയല്‍ തിരിച്ചുവന്നിരിക്കുന്നു. അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ ലാലിഗാ അമ്പാസിഡര്‍ കൂടിയായ രോഹിത് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. ഒടുവില്‍ ഒരു നല്ല വാര്‍ത്ത ഈ വര്‍ഷം കേട്ടിരിക്കുന്നു. രോഹിത് കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

താനൊരു കടുത്ത റയല്‍ ആരാധകനാണെന്ന് ലാലിഗാ ഇന്ത്യന്‍ അമ്പാസഡര്‍ കൂടിയായ രോഹിത് നേരത്തെ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഇപ്പോള്‍ താനായിരിക്കുമെന്നാണ് റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍ പറഞ്ഞു.

സന്തോഷം നിശബ്ദമായിരിക്കുമെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഇപ്പോള്‍ ഞാനായിരിക്കും. ഇന്നലത്തെ കളിക്ക് ശേഷം സിദാന്‍ മാധ്യമങ്ങളോടായി പറഞ്ഞു. 2017ല്‍ റയലിനെ ചാമ്പ്യന്‍ പട്ടത്തിലേക്ക് നയിച്ച സിദാന്‍റെ രണ്ടാം ലാലിഗാ കിരീടമാണിത്.

Tags:    

Similar News