'ഞങ്ങള്‍ ദുര്‍ബല ടീമാണ്, ആവേശമുള്ള ഏത് ടീമിനും തോല്‍പ്പിക്കാന്‍ പറ്റിയ ടീം'- മെസി

'ഞങ്ങള്‍ ബാഴ്സലോണയാണ്, എല്ലാ മത്സരവും ജയിക്കാന്‍ ബാധ്യതയുള്ളവര്‍'

Update: 2020-07-17 01:21 GMT

'ഇങ്ങനെ അവസാനിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല, പക്ഷേ ഈ വര്‍ഷം ഇതാണ് ഞങ്ങളുടെ ആകെ തുക. ഞങ്ങള്‍ ദുര്‍ബല ടീമാണ്, ആവേശമുള്ള ഏത് ടീമിനും തോല്‍പ്പിക്കാന്‍ പറ്റിയ ടീം' മത്സരശേഷം ബാഴ്സ ഇതിഹാസം ലിയോണല്‍ മെസിയുടെ വാക്കുകളാണിത്.

ബാഴ്സലോണയുടെ ഇപ്പോഴത്തെ മുഴുവന്‍ ദയനീയതയും പ്രകടമാണ് ഈ വാക്കുകളില്‍. ജയമല്ലാത്ത മറ്റൊന്നും പകരംവെക്കാനില്ലാതെ കളത്തിലറങ്ങിയ ബാഴ്സ 2-1 പരാജയപ്പെട്ട് ദയനീയമായാണ് ലീഗില്‍ റൈസില്‍ നിന്നും പുറത്താവുന്നത്. കേവലം 79 പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 23 ഗോളുമായി ലീഗ് ടോപ് സ്കോററും 20 അസിസ്റ്റുമായി ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളവസരം സൃഷ്ടിച്ച താരവുമായി മെസി മാറി, പക്ഷേ ക്ലബിലും മെസിക്ക് കപ്പ് അന്യം നില്‍ക്കുന്നു?

'ഞങ്ങള്‍ ദുര്‍ബല ടീമാണ്. വേണ്ടത്ര ആവേശമുള്ള ഏത് ടീമിനും തോല്‍പ്പിക്കാന്‍ പറ്റിയ ടീം', മെസി പറയുന്നു. 'സ്ഥിരത ഇല്ലാത്തതിനാല്‍ ഒട്ടനവധി പോയന്‍റ് ഞങ്ങള്‍ കളഞ്ഞുകുടിച്ചു. ഞങ്ങള്‍ സ്വയം വിമര്‍ശകരാവേണ്ടതുണ്ട്. കളിക്കാരും, ക്ലബുമെല്ലാം. കാരണം, ഞങ്ങള്‍ ബാഴ്സലോണയാണ്, എല്ലാ മത്സരവും ജയിക്കാന്‍ ബാധ്യതയുള്ളവര്‍' മത്സരശേഷം മെസി പറഞ്ഞു.

Tags:    

Similar News