ചാമ്പ്യന്‍സ് ലീഗ്; യുവന്റസിനെ തളച്ച് ബാഴ്സലോണ
സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഒസ്മാന്‍ ഡെംബല്ലേയുമാണ് ബാഴ്സക്കായി ഗോള്‍ നേടിയത്
Update: 2020-10-29 03:11 GMT
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ യുവന്റസിനെ തളച്ച് ബാഴ്സലോണ. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ യുവന്റസിനെ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഒസ്മാന്‍ ഡെംബല്ലേയുമാണ് ബാഴ്സക്കായി ഗോള്‍ നേടിയത്.
ക്രിസ്ത്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് യുവന്റസ് ഇറങ്ങിയത്. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ എഫ് കെ ക്രാസ്ലോഡറിനെ ചെല്‍സി പരാജയപ്പെടുത്തി. മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം. ഗ്രൂപ്പ് ഇയിലെ തന്നെ മറ്റൊരു മത്സരത്തില്‍ സെവിയ്യ റെന്നെസിനെ പരാജയപ്പെടുത്തി.
ലീഗിലെ മറ്റ് മത്സരങ്ങളില്‍ പിഎസ്ജി ഇസ്തന്ബൂളിനേയും ബൊറൂസിയ ഡോര്‍ട്മുണ്ട് സെനിത് പീറ്റേഴ്സ്ബോര്ഗിനേയും പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആര് ബി ലെയിസ്പിഗിനെ 5-0ത്തിനാണ് തറ പറ്റിച്ചത്.