ആരായിരുന്നു മറഡോണ? ഈ വാക്കുകള്‍ പറയും...

ഡീഗോ മറഡോണ ആരായിരുന്നുവെന്ന് ഈ വാക്കുകള്‍ പറയും. പരിശോധിക്കാം, മറഡോണ തന്നെക്കുറിച്ച് പറഞ്ഞതു മറ്റുള്ളവര്‍ മറഡോണയെക്കുറിച്ച് പറഞ്ഞതുമായ പ്രധാനപ്പെട്ട ഉദ്ധരണികള്‍

Update: 2020-11-26 11:13 GMT

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ ഡീഗോ മറഡോണ വിട വാങ്ങിയിരിക്കുന്നു. അറുപതാം വയസില്‍ ഇഹലോകവാസം വെടിയുന്ന ഇതിഹാസം കളിക്കളത്തിന് മാത്രമല്ല, വിവാദങ്ങള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.

വാക്കുകളില്‍ ഒതുക്കാന്‍ സാധിക്കാത്ത ആ അസാമാന്യ പ്രതിഭയെ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. അതുപോലെത്തന്നെ, മറ്റു താരങ്ങളുടെ വാക്കുകളിലൂടെയും. ഡീഗോ മറഡോണ ആരായിരുന്നുവെന്ന് ഈ വാക്കുകള്‍ പറയും. പരിശോധിക്കാം, മറഡോണ തന്നെക്കുറിച്ച് പറഞ്ഞതു മറ്റുള്ളവര്‍ മറഡോണയെക്കുറിച്ച് പറഞ്ഞതുമായ പ്രധാനപ്പെട്ട ഉദ്ധരണികള്‍.

Advertising
Advertising

മറഡോണ തന്നെക്കുറിച്ച് പറഞ്ഞത്

1. ''പന്ത് കാണുന്നത്, അതിന് പിറകെ ഓടുന്നത്, എന്നെ ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനാക്കുന്നു''

2. ''ഞാന്‍ മറഡോണയാണ്. ഗോളുകള്‍ സൃഷ്ടിക്കുന്ന, തെറ്റുകള്‍ വരുത്തുന്നയാള്‍. അതെല്ലാം ഞാന്‍ സ്വയം ഏറ്റെടുക്കാം. ആര്‍ക്കെതിരെയും മത്സരിക്കാന്‍ ശേഷിയുള്ള ശക്തമായ തോളുകള്‍ എനിക്കുണ്ട്.''

3. ''എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും നിങ്ങള്‍ക്ക് പറയാം, പക്ഷെ, ഞാന്‍ റിസ്ക് എടുക്കില്ല എന്നുമാത്രം നിങ്ങള്‍ക്ക് പറയാനാവില്ല.''

4. ''ഞാന്‍ കറുപ്പോ വെളുപ്പോ ആകാം. പക്ഷെ, എന്‍റെ ജീവിതം ഒരിക്കലും ചാരനിറമാകില്ല.''

മറഡോണയെക്കുറിച്ച് മറ്റ് താരങ്ങള്‍ പറഞ്ഞത്

1. ''ഞാന്‍ ഒരു ദശലക്ഷം വര്‍ഷം കളിച്ചാലും, മറഡോണയുടെ അടുത്തു പോലും എത്തുകയില്ല. അതിനര്‍ത്ഥം എനിക്ക് അതിന് ആഗ്രഹമില്ല എന്നതല്ല, ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ കളിക്കാരനാണ് അദ്ദേഹം''- ലയണല്‍ മെസി

2. ''ഡീഗോ, അര്‍ജന്‍റീനക്കാരുടെ ദൈവമാണ്. അത് എപ്പോഴും അങ്ങനെത്തന്നെയായിരിക്കും''- കാര്‍ലോസ് ടെവസ്

3. ''സിദാന് ഒരു പന്ത് കൊണ്ട് എന്തെല്ലാം ചെയ്യാനാകുമോ, മറഡോണക്ക് അത് ഒരു ഓറഞ്ചില്‍ സാധ്യമാകും''- മൈക്കില്‍ പ്ലാറ്റിനി

4. ''ഒരുപാട് മികച്ചവരില്‍ മികച്ചത്, ഒരു ചോദ്യവുമില്ല... ദൈവം തന്നെ സംശയിക്കുന്ന കാര്യങ്ങൾ പോലും മറഡോണ കളിക്കളത്തില്‍ സാധ്യമാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്''- മുന്‍ ബ്രസീലിയന്‍ താരം സീക്കോ

5. ''ഡീഗോ, നിങ്ങള്‍ ഏത് ഗ്രഹത്തില്‍ നിന്നാണ് വരുന്നത്?'' 1986ലെ നൂറ്റാണ്ടിലെ ഗോള്‍ മറഡോണ നേടിയപ്പോള്‍ കമന്‍റേറ്റര്‍ വിക്റ്റര്‍ ഹ്യൂഗോ മൊറാലിസ് പറഞ്ഞ വാക്കുകള്‍

Tags:    

Similar News