രക്ഷകനായി ഗോമസ്; ചെന്നൈയിന്‍ എഫ്.സിയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്

സമനിലയോടെ ടൂര്‍ണമെന്‍റിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നിരിക്കുകയാണ്

Update: 2020-11-29 16:13 GMT

ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സി - കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകള്‍ക്കും മത്സരത്തില്‍ ഗോള്‍ നേടാന്‍ സാധിച്ചില്ല. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ചെന്നൈയിന് ലഭിച്ച പെനാല്‍ട്ടി കേരള ഗോള്‍കീപ്പര്‍ അല്‍ബീനോ ഗോമസ് തടഞ്ഞതിനാലാണ് മത്സരം സമനിലയിലവസാനിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിനായത്.

സമനിലയോടെ ടൂര്‍ണമെന്‍റിലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. ചെന്നൈയിന്‍ എഫ്.സി പോയിന്‍റ് പട്ടികയില്‍ മൂന്നാമതും ബ്ലാസ്റ്റേഴ്സ് ഏഴാമതുമാണ്.

Tags:    

Similar News