പ്രീമിയര്‍ ലീഗ് ഫേവറേറ്റ് ചെല്‍സിയാണെന്ന് യുര്‍ഗന്‍ ക്ലോപ്പ്

അവര്‍ക്ക് മികച്ച കളിക്കാരുടെ നീണ്ട നിരയുണ്ട്, അവർ നന്നായി കളിക്കുന്നുമുണ്ട്.

Update: 2020-12-06 14:16 GMT
Advertising

ഈ സീസണിൽ പ്രീമിയർ ലീഗ് സ്വന്തമാക്കാന്‍ സാധ്യത ചെൽസിക്കാണെന്ന് ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പ്. ശനിയാഴ്ച ലീഡ്സിനെ 3-1ന് പരാജയപ്പെടുത്തിയ ചെല്‍സി നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാമതാണ്. ലിവര്‍പൂളിനെയും ടോട്ടഹ്നത്തെയും പിന്നിലാക്കിയാണ് ചെല്‍സി ഒന്നാം സ്ഥാനം പിടിച്ചത്.

ലിവര്‍പൂളിന് വലിയ ഭീഷണിയാണ് നീലപ്പടയെന്ന് പറയുന്ന ക്ലോപ്പ് തങ്ങള്‍ കളിയില്‍ കൂടുതല്‍ ഫോക്കസ് ചെയ്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

'ടോട്ടഹ്നം വളരെ നന്നായി പോരാടുന്നുണ്ട്, എന്നാല്‍ ഈ നിമിഷം എനിക്ക് ചെൽസിയാണ് പ്രീമിയര്‍ ലീഗ് ഫേവറൈറ്റുകളായി തോന്നുന്നത്' അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അവര്‍ക്ക് മികച്ച കളിക്കാരുടെ നീണ്ട നിരയുണ്ട്, അവർ നന്നായി കളിക്കുന്നുമുണ്ട്. ഓരോ കളിക്കിടയിലും ടീമിനെ മാറ്റാനും അവര്‍ക്ക് സാധിക്കുന്നുണ്ട്' ക്ലോപ്പ് പറഞ്ഞു.

Tags:    

Similar News