പൊരിഞ്ഞ ലേലത്തിനൊടുവില്‍ മാക്‌സ്‌വെല്‍ ബാംഗ്ലൂരില്‍
ആസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 14.25 കോടിക്കാണ് മാക്‌സ്‌വെലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കുന്നത്.
ആസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 14.25 കോടിക്കാണ് മാക്‌സ്‌വെലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കുന്നത്. രണ്ട് കോടിയായിരുന്നു മാക്‌സ്‌വെലിന്റെ അടിസ്ഥാന വില. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സായിരുന്നു മാക്‌സ്‌വെലിനായി ആദ്യം രംഗത്ത് എത്തിയത്. തൊട്ടുപിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും രംഗത്ത് എത്തി.
ചെന്നെ കൂടി മാക്‌സ്വെലിനായി വല വിരിച്ചതോടെ ലേലവും പൊടിപൊടിച്ചു. പിന്നെ കൊല്‍ക്കത്ത പിന്‍വലിഞ്ഞെങ്കിലും ബാംഗ്ലൂരും ചെന്നൈയും തമ്മിലായി വലിയ പോര്. ഒടുവില്‍ മാക്‌സ്‌വെലിനെ കോഹ്‌ലിയുടെയുടെ ബാംഗ്ലൂര്‍ റാഞ്ചുകയായിരുന്നു. മോശം ഫോമിനെ തുടര്‍ന്നാണ് പഞ്ചാബ് കിങ്‌സ് മാക്‌സ് വെലിനെ ഒഴിവാക്കിയത്. എന്നാല്‍ ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ പരമ്പരയില്‍ മാക്‌സ് വെല്‍ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞിരുന്നു.
അതേസമയം ആസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. 2.2 കോടിക്കാണ് സ്മിത്ത് ഡല്‍ഹിയിലെത്തുന്നത്. സ്മിത്തിനായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും രംഗത്തുണ്ടായിരുന്നെങ്കിലും 2.2 കോടിക്ക് ഡല്‍ഹി കാപ്പിറ്റല്‍സ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് സ്മിത്തിരെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനെ ഒരു ഘട്ടത്തില്‍ നയിച്ചിരുന്ന സ്മിത്തിനെ ഒഴിവാക്കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ മികച്ച നീക്കങ്ങളുമായി ഈ വര്‍ഷം സ്മിത്ത് കളം നിറഞ്ഞതാണ് ഒരിക്കല്‍ കൂടി സ്മിത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണം. മലയാളി താരം സഞ്ജു വി സാംസണാണ് ഇക്കുറി രാജസ്ഥാനെ നയിക്കുന്നത്.
Base Price - INR 2 Crore
— IndianPremierLeague (@IPL) February 18, 2021
Sold for - INR 14.25 Crore@Gmaxi_32 heads to @RCBTweets after a fierce bidding war. 😎🔥 @Vivo_India #IPLAuction pic.twitter.com/XKpJrlG5Cc