ഗോള്‍കീപ്പറുടെ അമ്പരപ്പിക്കുന്ന ലോങ് റേഞ്ച് ഗോള്‍; വീഡിയോ കാണാം
സ്റ്റോക്സിറ്റിയുടെ അസ്മിര്‍ ബെഗോവിച്ചിന്‍റെ 91.9 മീറ്റര്‍ നീളമുള്ള ഗോള്‍ റെക്കോര്‍ഡാണ് ടോം കിങ് തകര്‍ത്തത്
ന്യൂ പോര്‍ട്ട് കണ്‍ട്രിയുടെ ഗോള്‍കീപ്പര്‍ ടോം കിങിന്‍റെ അതിശയിപ്പിക്കുന്ന ലോങ് റേഞ്ച് ഗോള്‍ ലോക റെക്കോഡില്‍ ഇടംപിടിച്ചു. ജെല്‍തെന്ഹാമിനെതിര നടന്ന മത്സരത്തിലാണ് 96.01 മീറ്റര്‍ ദൂരം സഞ്ചരിച്ച മനോഹര ഗോള്‍ പിറന്നത്. ടോം കിങ് എടുത്ത ഗോള്‍ കിക്ക് എല്ലാ താരങ്ങളെയും മറികടന്ന് നേരെ എതിര്‍ ഗോള്‍വല കുലുക്കുകയായിരുന്നു.
സ്റ്റോക്സിറ്റിയുടെ അസ്മിര്‍ ബെഗോവിച്ചിന്‍റെ 91.9 മീറ്റര്‍ നീളമുള്ള ഗോള്‍ റെക്കോഡാണ് ടോം കിങ് തകര്‍ത്തത്. ഗിന്നസ് ബുക്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ ഗോള്‍ റെക്കോഡായി രേഖപ്പെടുത്തിയിട്ടുണ്ട്.
𝙆𝙞𝙣𝙜 of the castle👑 #OneClubOneCountypic.twitter.com/LJA2I2Bo0X
— Newport County AFC (@NewportCounty) January 19, 2021
'ഞാന്‍ അത് ഗോള്‍ പ്രതീക്ഷിച്ചെടുത്ത ഷോട്ട് അല്ലായിരുന്നു. ഇനി ഒരുപാട് കാലം ഈ ഗോളിനെപറ്റി സംസാരിക്കും എന്നതിനാല്‍ തന്നെ ഞാന്‍ അത്യന്തം സന്തോഷവാനാണ്' കിങ് സന്തോഷം പങ്കുവെക്കുന്നു.