സൗദിയില്‍ വനിതകള്‍ക്കായി അഞ്ച് വ്യവസായ നഗരങ്ങള്‍ വരുന്നു

Update: 2017-02-21 14:05 GMT
Editor : Alwyn K Jose
സൗദിയില്‍ വനിതകള്‍ക്കായി അഞ്ച് വ്യവസായ നഗരങ്ങള്‍ വരുന്നു

വനിതകള്‍ക്കടിയിലെ തൊഴിലില്ലായ്മ പരിഹരിക്കുക, വ്യവസായ മേഖലകളിലേക്ക് വനിതകളെ ആകര്‍ഷിക്കുക, സ്ത്രീകള്‍ക്ക് ഇണങ്ങിയ തൊഴിലവസരം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ്

വനിതകള്‍ക്കായി സൗദിയുടെ വിവിധ മേഖലകളില്‍ അഞ്ച് വ്യവസായ നഗരങ്ങള്‍ സ്ഥാപിക്കും. വനിതകള്‍ക്കടിയിലെ തൊഴിലില്ലായ്മ പരിഹരിക്കുക, വ്യവസായ മേഖലകളിലേക്ക് വനിതകളെ ആകര്‍ഷിക്കുക, സ്ത്രീകള്‍ക്ക് ഇണങ്ങിയ തൊഴിലവസരം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വിഷന്‍ 2030 ന്റെ ഭാഗമായി പുതിയ വ്യവസായ നഗരങ്ങള്‍ സ്ഥാപിക്കുന്നത്.

ജിദ്ദ, യാമ്പു, അല്‍ ഖസീം, ഹാഇല്‍ , അല്‍ ഹസ്സ എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്ക് ഇണങ്ങിയ വ്യവസായ നഗരങ്ങള്‍ സ്ഥാപിക്കുക. കുട്ടികളെ പരിചരിക്കാനുള്ള കേന്ദ്രങ്ങള്‍, വനിത തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയും വ്യവസായ നഗരങ്ങളില്‍ സ്ഥാപിക്കും. 2020ഓടെ പുതിയ വ്യവസായ നഗരങ്ങള്‍ നിലവില്‍ വരുമെന്ന് വ്യവസായ നഗര അതോറിറ്റി വ്യക്തമാക്കി. സൗദിയിലെ വ്യവസായ മേഖലയില്‍ നിലവില്‍ ഏഴായിരത്തോളം വനിതകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് പടിഞ്ഞാറന്‍ മേഖലയിലാണ്. രണ്ടാം സ്ഥാനം മധ്യ മേഖല വ്യവസായ നഗരങ്ങളിലാണ്. ഏറ്റുവം കുറഞ്ഞ എണ്ണം വനിത ജോലിക്കാരുള്ളത് കിഴക്കന്‍ പ്രവിശ്യയിലാണ്. സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കല്‍ വിഷന്‍ 2030ന്റെ പ്രഖ്യാപിത നയമാണെന്നും ഇതിനായി സാധ്യമാവുന്ന ശ്രമങ്ങള്‍ നടത്തുമെന്നും വ്യവസായ നഗര അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News