ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ലോക നേതാക്കള്‍
മുന്‍ ഖത്തര്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ലോക നേതാക്കളുടെ പ്രവാഹം.
മുന്‍ ഖത്തര്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ലോക നേതാക്കളുടെ പ്രവാഹം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരവധി ലോകനേതാക്കളാണ് ദോഹയിലെത്തിയത്.
വിടപറഞ്ഞ മുന്‍ ഭരണാധികാരി അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയോടുള്ള ആദരസൂചകമായും രാജകുടുംബത്തെ അനുശോചനമറിയിക്കാനും ലോകനേതാക്കളില്‍ നിരവധി പേരാണ് ഇന്ന് ദോഹയിലെത്തിയത്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സൗദ്, കുവൈത്ത് അമീര്‍ സ്വബാഹ് അല്‍അഹ്മദ് ജാബിര്‍ അസ്സ്വബാഹ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്‍റെ മുഖ്യ ഉപദേഷ്ടാവ് ശിഹാബ് ബിന്‍ ത്വാരിഖ് ആല്‍സഈദ്, യമന്‍ പ്രസിഡന്‍റ് അബ്ദു റബ് മന്‍സൂര്‍ ഹാദി, മോറോക്കോ ഭരണാധികാരി മുഹമ്മദ് ആറാമന്റെ പ്രതിനിധി അമീര്‍ മൗലിദീ റഷീദ്, തുണീഷ്യന്‍ ഉന്നത നേതാവും അന്നഹ്ദയുടെ അധ്യക്ഷനുമായ റാഷിദ് അല്‍ഗന്നൂശി, സുഡാന്‍ മുന്‍ പ്രസിഡന്‍്റ് അബ്ദുറഹ്മാന്‍ സിവാര്‍ അദ്ദഹബ്, തുടങ്ങി നിരവധി നേതാക്കളാണ് അനുശോചനം അറിയിക്കാന്‍ വജബ പാലസിലെത്തിയത്.
ഇന്നും നാളെയുമായി കൂടുതല്‍ നേതാക്കള്‍ എത്തുമെന്നാണ് കരുതുന്നത്. രാജ്യത്തെ വിവിധ ഗോത്രതലവന്‍മാരും പ്രമുഖ വ്യക്തികളും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി എന്നിവരെ കണ്ട് അനുശോചനം അറിയിക്കുന്നുണ്ട്.