എക്സ്പാറ്റ് സ്പോര്‍ടൈവ് 2017 സമാപിച്ചുു

Update: 2017-05-26 22:21 GMT
Editor : Trainee
എക്സ്പാറ്റ് സ്പോര്‍ടൈവ് 2017 സമാപിച്ചുു

18 ടീമുകള്‍ മാറ്റുരച്ച പ്രവാസി കായികോത്സവത്തില്‍ സാക് ഖത്തര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. യൂത്ത് ഫോറം ടീമാണ് മേളയിലെ റണ്ണേഴ്‌സ് അപ്പ്.

Full View

ഖത്തറിലെ വിവിധ പ്രവാസി കൂട്ടായ്മകളെ പങ്കെടുപ്പിച്ച് കള്‍ച്ചറല്‍ ഫോറം നടത്തി വന്നിരുന്ന എക്സ്പാറ്റ് സ്പോര്‍ടൈവ് 2017 സമാപിച്ചു. 18 ടീമുകള്‍ മാറ്റുരച്ച പ്രവാസി കായികോത്സവത്തില്‍ സാക് ഖത്തര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. യൂത്ത് ഫോറം ടീമാണ് മേളയിലെ റണ്ണേഴ്‌സ് അപ്പ്.

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പ്രവാസി കൂട്ടായ്മകളെ അണിനിരത്തി വിപുലമായ കായികമേളക്കാണ് കള്‍ച്ചറല്‍ഫോറം കളമൊരുക്കിയത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് 2017 ല്‍ 18 പ്രവാസി കൂട്ടായ്മകള്‍ തമ്മില്‍ നടന്ന വിവിധ മത്സരങ്ങള്‍ക്കൊടുവില്‍ സാക് ഖത്തര്‍ ടീം 41 പോയിന്റ് നേടിയാണ് ചാമ്പ്യന്‍മാരായത്. 22 പോയിന്റ് നേടിയ യൂത്ത്‌ഫോറമാണ് റണ്ണേഴ്‌സ് അപ്പ്.

നീന്തല്‍ മത്സരത്തോടെ തുടക്കം കുറിച്ച കായിക മേളയില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്കു പുറമെ വടംവലി, പഞ്ചഗുസ്തി, ഓട്ടമത്സരം എന്നിവയും നടന്നു. ഇതിനു പുറമെ കള്‍ച്ചറല്‍ഫോറം വനിതാ വിഭാഗമായ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും അരങ്ങേറി.

Writer - Trainee

contributor

Editor - Trainee

contributor

Similar News