ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സാമൂഹിക സേവന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു 

Update: 2017-08-25 00:37 GMT
ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സാമൂഹിക സേവന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു 

വിവിധ രംഗങ്ങളെ സേവന മികവ് മുന്‍ നിര്‍ത്തി സ്വദേശി പ്രമുഖരെയും പ്രവാസികളെയുമാണ് അവാര്‍ഡിനായി തെരെഞ്ഞെടുത്തത്

ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴിലെ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സാമൂഹിക സേവന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു . വിവിധ രംഗങ്ങളെ സേവന മികവ് മുന്‍ നിര്‍ത്തി സ്വദേശി പ്രമുഖരെയും പ്രവാസികളെയുമാണ് അവാര്‍ഡിനായി തെരെഞ്ഞെടുത്തത് .ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പുരസ്‌കാര വിതരണം നിര്‍വ്വഹിച്ചു.

ഐ.സി.ബി.എഫ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് , ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പുരസ്‌കാരങ്ങള്‍ വിതരണം ചെയതത്. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനമുള്‍പ്പെടെ വിവിധ രംഗങ്ങളിലെ സേവനമികവ് മുന്‍നിര്‍ത്തി രാജ്യത്തെ പ്രവാസി സമൂഹത്തിലെ പ്രതിനിധികളെയും സ്വദേശി പ്രമുഖരെയും അവാര്‍ഡിനായി പരിഗണിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരനായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഡേവിസ് ഇടക്കളത്തൂരും അംബാസഡറും ചേര്‍ന്നാണ് ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം വിതരണം ചെയ്തത്.

Advertising
Advertising

Full View

ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡോ.സ്മിത അനില്‍കുമാര്‍, റുമൈല ആശുപത്രിയിലെ റീഹാബിലിറ്റേഷന്‍ യൂണിറ്റിലെ കേസ് മാനേജര്‍ ലിന്‍ഷ ആനി ജോര്‍ജ് , ദേശീയ അര്‍ബുദ പരിചരണ ഗവേഷണ കേന്ദ്രത്തിലെ കേസ് മാനേജര്‍ രതി പിള്ള, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥനായ അലി വലകെട്ട്, ഖത്തര്‍ എയര്‍വേയ്‌സിലെ സി.പി ഷാനവാസ് എന്നിവരാണ് ഐ.സി.ബി.എഫ് ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരത്തിന് അര്‍ഹരായ പ്രവാസി മലയാളികള്‍.

ഐ.സി.ബി.എഫ് അപ്രിസിയേഷന്‍ പുരസ്‌കാരത്തിന് മന്നാഗി, ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വിഭാഗത്തിലെ ഫൈസല്‍ അല്‍ ഹുദവി എന്നിവരും അര്‍ഹരായി. ഹ്യൂമാനിറ്റേറിയന്‍ അപ്രീസിയേഷന്‍ പുരസ്‌കാരം ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പ്, കമ്യൂണിറ്റി പോലീസ് വകുപ്പ്, പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ഡോ.മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ അല്‍താനിക്കും നല്‍കി. ഐ.സി.ബി.എഫ് കാന്‍ഞാനി പുരസ്‌കാരം ദേവിദാസ് അശ്വനിക്ക് ഹരീഷ് കാന്‍ജാനി സമ്മാനിച്ചു. ആര്‍.സീതാരാമന്‍, സി.വി.റപ്പായി, ആനന്ദ് ഹോള എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News