ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ കൊടിയത്തൂര്‍ ജേതാക്കള്‍

Update: 2017-08-27 17:58 GMT

വാഴയൂര്‍ പഞ്ചായത്ത് അവതരിപ്പിച്ച പ്ലോട്ടിനാണ് ഒന്നാം സ്ഥാനം

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ചാലിയാര്‍ ദോഹ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ കൊടിയത്തൂര്‍ ജേതാക്കളായി. ഫറോഖ്, കടലുണ്ടി പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫിയാണ് മുഖ്യാതിഥിയായെത്തിയത്.

ചാലിയാര്‍ തീരത്തെ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച ടീമുകള്‍ അണി നിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഈ വര്‍ഷത്തെ ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. ഗ്രാമീണ ജീവിതവും കാര്‍ഷിക സംസ്‌കൃതിയും അടയാളപ്പെടുത്തിയ വിവിധ പ്ലോട്ടുകള്‍ ഘോഷയാത്രയെ ആകര്‍ഷമാക്കി. വാഴയൂര്‍ പഞ്ചായത്ത് അവതരിപ്പിച്ച പ്ലോട്ടിനാണ് ഒന്നാം സ്ഥാനം.

കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വക്‌റ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില്‍ നടന്ന കായികോത്സവത്തില്‍ ട്രാക്കിലും ഫീല്‍ഡിലുമായി വിവിധ മത്സരങ്ങളാണ് നടന്നത്. സ്ത്രീകളും കുട്ടികളുമെല്ലാം കായിക ദിനാഘോഷത്തില്‍ സജീവമായി പങ്കാളികളായി.

അമ്പത് പോയിന്റ് നേടിയ കൊടിയത്തൂര്‍ പഞ്ചായത്താണ് മേളയിലെ ജേതാക്കള്‍. 31 പോയിന്റ് നേടിയ ഫറോഖ് പഞ്ചായത്ത് രണ്ടാം സ്ഥാനവും കടലുണ്ടി പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.

Similar News