വാഖ് അഖിലകേരളാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്: അലി ഇന്റര്‍നാഷണല്‍ ടീം ജേതാക്കള്‍

Update: 2017-09-17 22:12 GMT
Editor : Trainee
വാഖ് അഖിലകേരളാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്: അലി ഇന്റര്‍നാഷണല്‍ ടീം ജേതാക്കള്‍

വാഴക്കാട് അസോസിയേഷന്‍ ഖത്തറില്‍ നടത്തിവന്നിരുന്ന ഏഴാമത് വാഖ് അഖിലകേരളാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ അലി ഇന്റര്‍നാഷണല്‍ ടീം ട്രോഫി നേടി

Full View

വാഴക്കാട് അസോസിയേഷന്‍ ഖത്തറില്‍ നടത്തിവന്നിരുന്ന ഏഴാമത് വാഖ് അഖിലകേരളാ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ അലി ഇന്റര്‍നാഷണല്‍ ടീം ട്രോഫി നേടി. ഏകപക്ഷീയമായ ഒരു ഗോളിന് ഏബ്ള്‍ ഇന്റര്‍നാഷണലിനെ പരാജയപ്പെടുത്തിയാണ് ടീം കപ്പുയര്‍ത്തിയത്‌.

സമാപനചടങ്ങുകളുടെ ഔപചാരികമായ ഉദ്ഘാടനം കേരള നിയമസാഭംഗം ഷാഫി പറമ്പില്‍ നിര്‍വഹിച്ചു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. മത്സരത്തിലെ വിജയികള്‍ക്കുള്ള റോളിംഗ് ട്രോഫി ഖത്തറിലെ വ്യവസായി യും ടോക്കിയോ ഫ്രൈറ്റ് ജനറല്‍ മാനേജറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുറഉഫ് സമ്മാനിച്ചു. സാമൂഹ്യ സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ മറ്റു ട്രോഫികള്‍ വിതരണം ചെയ്തു.

വാഖ് പ്രസിഡന്റ് ടി.പി.അശ്‌റഫ് , സെക്രട്ടറി സുഹൈല്‍ കൊന്നക്കോട് ടൂര്‍ണ്ണമെന്‌റ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് വട്ടപ്പാറ, കെ.കെ.സിദ്ദീഖ്, കെസി അബ്ദുല്‍സത്താര്‍ തുടങ്ങിയവര്‍ സമാപന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Writer - Trainee

contributor

Editor - Trainee

contributor

Similar News