ഖത്തറില്‍ 430 അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി

Update: 2017-10-21 02:33 GMT
Editor : Subin
ഖത്തറില്‍ 430 അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി

വാണിജ്യ വ്യവസായ മന്ത്രാലയമാണ് നോമ്പു കാലത്തേക്ക് അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി പ്രഖ്യാപിക്കുന്നത്.

Full View

റമദാനിനോടനുബന്ധിച്ച് ഖത്തറില്‍ 430 അവശ്യ സാധനങ്ങള്‍ക്ക് ഗവണ്‍മെന്റ് സബ്‌സിഡി നല്‍കും. വാണിജ്യ വ്യവസായ മന്ത്രാലയമാണ് നോമ്പു കാലത്തേക്ക് അവശ്യ സാധനങ്ങള്‍ക്ക് സബ്‌സിഡി പ്രഖ്യാപിക്കുന്നത്. രാജ്യത്തെ അല്‍മീറ വ്യാപാര കേന്ദ്രങ്ങള്‍ വഴിയായിരിക്കും പ്രധാനമായും ഇവ നല്‍കുക.

റമദാന്‍ വ്രതാനുഷ്ടാനത്തിനൊരുങ്ങുന്നവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി വാണിജ്യ വ്യവസായ മന്ത്രാലയം എല്ലാ വര്‍ഷവും ഖത്തറില്‍ നടപ്പിലാക്കി വരുന്നതാണ്. ഇത്തവണ 3200 ഓളം ഇനങ്ങള്‍ക്ക് മുടക്ക് വില മാത്രം ഈടാക്കാനുളള പദ്ധതിയും തയ്യാറായി വരികയാണെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. പരിശുദ്ധ റമദാനിലും ചെറിയ പെരുന്നാളിനോടനുബന്ധിച്ചും ഈ ആനുകൂല്യം ഉണ്ടായിരിക്കും.

Advertising
Advertising

അടുത്ത മാസത്തോടെ സബ്‌സിഡി അനുവദിക്കുന്ന അവശ്യസാധനങ്ങളുടെ ലിസ്റ്റ് മന്ത്രാലയം പ്രസിദ്ധീകരിക്കും. രാജ്യത്തെ റീട്ടെയില്‍ വിപണിയിലും ഇവ ലഭ്യമാക്കാനുള്ള അവസരമൊരുക്കുമെന്ന് മന്ത്രാലയം വക്താവ് വ്യക്തമാക്കി. മാംസം, മത്സ്യം, പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍, പാല്‍, തുടങ്ങി നിരവധി ഇനങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൊത്തം 430 ഇനങ്ങള്‍ക്ക് പ്രത്യേക സബ്‌സിഡി ലഭിക്കും.

വിവിധ മാളുകള്‍, ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഇക്കാലയളവില്‍ സ്വന്തം നിലക്ക് തന്നെ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നുണ്ട്. റമദാനില്‍ വിപണിയില്‍ ചൂഷണം നടക്കുന്നില്ലയെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Writer - Subin

contributor

Editor - Subin

contributor

Similar News