ലേബര്‍ ക്യാമ്പിന് തീപിടിച്ച് തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം;വിശദമായ അന്വേഷണം ആരംഭിച്ചതായി ഖത്തര്‍

Update: 2017-10-30 07:07 GMT
Editor : admin
ലേബര്‍ ക്യാമ്പിന് തീപിടിച്ച് തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം;വിശദമായ അന്വേഷണം ആരംഭിച്ചതായി ഖത്തര്‍

2019 ല്‍ ഉദ്ഘടാനം ചെയ്യപ്പെടാനിരിക്കുന്ന സല്‍വ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണം നടക്കുന്ന സല്‍വ്വാ റോഡിലെ അബൂസംറ അതിര്‍ത്തിക്ക് സമീപമാണ് അപകടം ഉണ്ടായത്.

Full View

ഖത്തറില്‍ ലേബര്‍ ക്യാമ്പിന് തീപിടിച്ച് 11 തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019 ല്‍ ഉദ്ഘടാനം ചെയ്യപ്പെടാനിരിക്കുന്ന സല്‍വ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണം നടക്കുന്ന സല്‍വ്വാ റോഡിലെ അബൂസംറ അതിര്‍ത്തിക്ക് സമീപമാണ് അപകടം ഉണ്ടായത്.

അഗ്നി ബാധയില്‍ വന്‍ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത് . തീ പടര്‍ന്ന് അരമണിക്കൂറിനകം മൂന്ന് നിലകളുള്ള നാല് പോര്‍ട്ടോ കാബിനുകള്‍ കത്തിയമരുകയായിരുന്നു . കത്തിക്കരിഞ്ഞ നിലയിലാണ് 11 മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്. മരിച്ചത് ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.അഗ്നി ശമന സേനയുടെ സമയോചിത ഇടപെടലിലൂടെ സമീപത്തെ കാബിനുകളിലേക്ക് തീപടരുന്നത് തടാനായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു . സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . മലയാളികളടക്കം ആയിരത്തോളം ജീവനക്കാര്‍ തൊഴിലെടുക്കുന്ന കമ്പനിയുടെ ക്യാമ്പിലാണ് തീ പടര്‍ന്നത് മരിച്ചവരില്‍ ഇന്ത്യക്കാരുള്ളതായി ഇതുവരെ സ്ഥിരീകരണമില്ല. മരിച്ചവരെ തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന ആവശ്യമായി വന്നേക്കുമെന്നാണ് സൂചന .

Writer - admin

contributor

Editor - admin

contributor

Similar News