ജി.സി.സി ഗതാഗത വാരാചരണം മാര്‍ച്ച് 12 മുതല്‍

Update: 2017-11-04 23:08 GMT
ജി.സി.സി ഗതാഗത വാരാചരണം മാര്‍ച്ച് 12 മുതല്‍

വാരാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ജി.സി.സി ഗതാഗത വാരാചരണം മാര്‍ച്ച് 12 മുതല്‍ ഖത്തറിലെ ദര്‍ബ് അല്‍ സായിയില്‍ തുടങ്ങും. വാരാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Full View

ഗള്‍ഫ് നാടുകളിലുടനീളം നടക്കുന്ന ഗതാഗത വരാചരണത്തിന്റെ ഭാഗമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. ഒരാഴ്ച നീളുന്ന പരിപാടികള്‍ക്ക് ഞായറാഴ്ച വൈകുന്നേരം 6.30ന് തുടക്കമാകുമെന്ന് ഗതാഗത വകുപ്പ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗതാഗത ബോധവല്‍ക്കരണ ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് റാദി അല്‍ ഹജിരി അറിയിച്ചു.

ഗതാഗത പ്രദര്‍ശനങ്ങള്‍, കുട്ടികള്‍ക്കുള്ള വിനോദപരിപാടികള്‍, ഗതാഗത വില്ലേജ്, ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനം, പോലീസ് ഡോഗ് ഷോ, എന്നിവയും വാരാചരണത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിലെ പരിപാടികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കും.

Similar News