ലോകത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് മാള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മലയാളി പ്രവാസി

Update: 2017-12-13 15:51 GMT
Editor : Sithara
ലോകത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് മാള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മലയാളി പ്രവാസി

ലോകത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് മാള്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ ഒരു മലയാളി പ്രവാസി

ലോകത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് മാള്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ ഒരു മലയാളി പ്രവാസി. മുഴുവന്‍ കായിക വിനോദങ്ങളെയും പരിഗണിച്ചു കൊണ്ടുള്ള സ്‌പോര്‍ട്‌സ് മാളിനും തീം പാര്‍ക്കിനുമുള്ള കോപ്പി റൈറ്റ് സ്വന്തം പേരിലാക്കിയിരിക്കുന്നത് കൊല്ലം സ്വദേശി ഡോക്ടര്‍ വര്‍ഗ്ഗീസ് കോശി പണിക്കരാണ്.

കൊല്ലം കുണ്ടറ സ്വദേശിയായ ഡോക്ടര്‍ വര്‍ഗ്ഗീസ് കോശി പണിക്കര്‍ ഖത്തറില്‍ കായിക മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. രാജ്യത്തിന്‍റെ കായിക കുതിപ്പിന് കരുത്തേകുന്ന വിവിധ പദ്ധതികള്‍ നേരില്‍ കണ്ട ഇദ്ദേഹം രൂപപ്പെടുത്തിയെടുത്ത പുതിയ ആശയമാണ് സ്‌പോര്‍ട്‌സ് മാള്‍ ആന്‍റ് തീം പാര്‍ക്ക് എന്നത്. ലോകത്തിലെ എല്ലാ കായിക വിനോദങ്ങളുമായി ബന്ധപ്പെട്ട ഷോപ്പുകളും കളിയിടങ്ങളും പരിശീലകരും മുതല്‍ വിവിധ സ്‌പോര്‍ട്‌സ് ബ്രാന്‍റുകളുടെ അംബാസഡര്‍മാരായ കായിക താരങ്ങളെ വരെ നേരില്‍ പരിചയപ്പെടാന്‍ അവസരമൊരുക്കുന്ന ബൃഹത് പദ്ധതിയാണിത് . ഇതിനകം ഇന്ത്യയിലും ഖത്തറുള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളിലും ഇദ്ദേഹം കോപ്പിറൈറ്റ് സ്വന്തമാക്കിക്കഴിഞ്ഞു.

Full View

ജലവിനോദങ്ങളും കുതിരസവാരിയും മുതല്‍ ട്രാക്കിലും ഫീല്‍ഡിലുമായി എല്ലാതരം കായിക വിനോദങ്ങളും പരിശീലിക്കാനും സന്ദര്‍ശകരുടെ കായിക സ്വപ്‌നങ്ങള്‍ ഒരു കുടക്കീഴില്‍ സാക്ഷാത്കരിക്കാനുമുള്ളതാണ് കൂറ്റന്‍ സ്‌പോര്‍ട്‌സ് മാള്‍. ഇതിനകം രൂപകല്‍പ്പന പൂര്‍ത്തിയായ സ്‌പോര്‍ട്സ് മാളിന്റെ നിര്‍മ്മാണത്തിനായി ഖത്തറിലെ പ്രമുഖ സംരംഭകരുമായി ആശയവിനിമയം നടന്നുവരികയാണിപ്പോള്‍.

Writer - Sithara

contributor

Editor - Sithara

contributor

Similar News