ഗള്‍ഫിലെ മലയാളി പ്രവാസികളും വിഷു ആഘോഷത്തിനുള്ള ഒരുക്കത്തില്‍

Update: 2017-12-15 02:56 GMT
ഗള്‍ഫിലെ മലയാളി പ്രവാസികളും വിഷു ആഘോഷത്തിനുള്ള ഒരുക്കത്തില്‍

ഗള്‍ഫിലെ എല്ലാ ആഘോഷങ്ങളെയും പോലെ വിഷുവിനെയും കൊഴുപ്പിക്കുന്നത് വിപണി തന്നെയാണ്

നാട്ടിലെന്ന പോലെ ഗള്‍ഫിലെ മലയാളി പ്രവാസികളും വിഷു ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. ഒന്നിനും കുറവു വരുത്താതെ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് മുമ്പില്‍ റെഡിമെയ്ഡ് വിഷുക്കണി വരെ തയ്യാറായിക്കഴിഞ്ഞു.

ഗള്‍ഫിലെ എല്ലാ ആഘോഷങ്ങളെയും പോലെ വിഷുവിനെയും കൊഴുപ്പിക്കുന്നത് വിപണി തന്നെയാണ്. ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വിഷു സ്‌പെഷ്യല്‍ വിഭവങ്ങള്‍ നിരന്നു കഴിഞ്ഞു. ഇന്ത്യന്‍ പച്ചക്കറികള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചും , 8 ഇനം പായസങ്ങളുമായി പായസമേളയൊരുക്കിയുമാണ് ദോഹയിലെ ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് വിഷു ഓഫര്‍ പ്രഖ്യാപിച്ചത്.

കണിവെള്ളരി യടക്കമുള്ള പച്ചക്കറികളും , സദ്യക്കാവശ്യമായ മറ്റു വിഭവങ്ങളും കൊന്നപ്പൂവും മുല്ലപ്പൂവുമെല്ലാം വിപണിയില്‍ സുലഭമാണ് . ഒന്നിനും സമയമില്ലാത്ത പ്രവാസികള്‍ക്ക് മുമ്പില്‍ റെഡിമെയ്ഡ് വിഷുക്കണിയും മാര്‍ക്കറ്റിലെത്തിക്കഴിഞ്ഞു. വിഷുക്കണി ഓര്‍ഡര്‍ചെയ്യുന്നവര്‍ക്ക് വിഷുപ്പുടവ കൂടി നല്‍കിയാണ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ മത്സരം കൊഴുപ്പിക്കുന്നത്.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News