നാലാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ കതാറയില്‍ നടക്കും

Update: 2018-01-11 07:38 GMT
Editor : Trainee
നാലാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ കതാറയില്‍ നടക്കും

ഈ വര്‍ഷം 33 രാജ്യങ്ങളില്‍ നിന്നായി 70 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയരക്ടര്‍ ഫാത്വിമ റുമൈഹി അറിയിച്ചു.


ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നാലാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ കതാറയില്‍ നടക്കും . ഈ വര്‍ഷം 33 രാജ്യങ്ങളില്‍ നിന്നായി 70 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയരക്ടര്‍ ഫാത്വിമ റുമൈഹി അറിയിച്ചു.

നന്മയിലൂടെ സാമൂഹ്യ മാറ്റം എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് ഖത്തറില്‍ തുടക്കമാവുക. ആഗോളതലത്തില്‍ ഗുണകരമായ മാറ്റമുണ്ടാക്കാന്‍ പ്രചോദിപ്പിക്കുന്ന 70 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 24 ഫീച്ചര്‍ ഫിലുമുകളും 46 ഹൃസ്വചിത്ര/ ഡോക്യുമെന്ററികളുമാണ് കത്താറയിലെ ഫെസ്റ്റിവല്‍ നഗരിയില്‍ 6 ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുക.

Advertising
Advertising

27 വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് ഇടം നല്‍കിയ നാലാമത് അജ്യാല്‍ ഫിലിം ഫെസ്റ്റിവല്‍ സ്വദേശിസിനിമ പ്രവര്‍ത്തകര്‍ക്കും നവാഗതര്‍ക്കും മുന്തിയ പരിഗണനയാണ് നല്‍കുന്നത് . ഓട്ടോബെല്‍ സംവിധാനം നിര്‍വഹിച്ച ദി ഈഗ്ള്‍ ഹണ്‍ട്രസാണ് ഉദ്ഘാടന ചിത്രം. ഈ സിനിമയുടെ മെന മേഖലയിലെ ആദ്യ പ്രദര്‍ശനമാണ് അജ്യാലിലേത്.

മിക്കായേല്‍ ഡുഡോക്ക് ഡി വിറ്റ് സംവിധാനം നിര്‍വഹിച്ച ദി റെഡ് ടര്‍ട്ടിലാണ് സമാപന സിനിമ. ഈ ചിത്രത്തിന്റേയും മെന മേഖലയിലെ പ്രഥമ പ്രദര്‍ശനമാണ് ഖത്തറില്‍ നടക്കുക. മുന്‍ വര്‍ഷങ്ങളിലേതു പോലെ യൂത്ത് ജൂറിയും സമാന്തര സിനിമാ പണിപ്പുരയും യുവ തലമുറക്ക് പുതിയ അവബോധം നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു.

Writer - Trainee

contributor

Editor - Trainee

contributor

Similar News