ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിന് ദോഹയില്‍ തുടക്കമായി 

Update: 2018-01-11 08:26 GMT
ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിന് ദോഹയില്‍ തുടക്കമായി 

അഗ്രിടെക് 2017 എന്നപേരില്‍ അഞ്ചാമത് ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിന് ദോഹയില്‍ തുടക്കമായി

അഗ്രിടെക് 2017 എന്നപേരില്‍ അഞ്ചാമത് ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിന് ദോഹയില്‍ തുടക്കമായി. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത് നഗരസഭ പരിസ്ഥിതി മന്ത്രാലയമാണ് .സാമ്പ്രദായിക കൃഷിരീതികള്‍ മുതല്‍ ഹൈടെക് കൃഷിവരെ പരിചയപ്പെടുത്തുന്ന അഗ്രിടെക് പ്രദര്‍ശനത്തില്‍ അത്യാകര്‍ഷകമായാണ് സ്റ്റാളുകള്‍ സംവിധാനിച്ചത് .

ഖത്തറിലെ ഫാമുകളില്‍ നിന്നുള്ള കാര്‍ഷിക വിളകളും ഉത്പന്നങ്ങളും കൂടാതെ 45 ഓളം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതിചെയ്ത ഉത്പന്നങ്ങളുമായി നൂറുകണക്കിന് പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളും പൊതു സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട് .

Full View

ഖത്തറിനു പുറമെ ജിസിസി രാജ്യങ്ങളില്‍ നിന്നും പുറത്തുനിന്നുമുള്ള പലതരം വളര്‍ത്തു മൃഗങ്ങളും പക്ഷികളും മുതല്‍ പാമ്പുകള്‍ ചിമ്പാന്‍സികള്‍ തുടങ്ങിയ വന്യ ജീവികള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. . കന്നുകാലികളുടേയും പക്ഷികളുടേയും ലേലവും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് .പ്രദര്‍ശനം മാര്‍ച്ച് 25ന് സമാപിക്കും.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News