വിദേശ കറന്‍സി വിനിമയ രംഗവും വരുമാനമാര്‍ഗമാക്കി പ്രവാസികള്‍

Update: 2018-02-08 09:32 GMT
വിദേശ കറന്‍സി വിനിമയ രംഗവും വരുമാനമാര്‍ഗമാക്കി പ്രവാസികള്‍

ഇന്റര്‍നെറ്റ് വ്യാപകമാകുന്നതിന് മുന്പ് ധനകാര്യസ്ഥാപനങ്ങള്‍ മാത്രം ഇടപ്പെട്ട് ലാഭം കൊയ്തിരുന്ന മേഖലയാണ് ഫോറെക്സ്.

Full View

ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് അനുസരിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ട്. സമാനമായ മേഖലയാണ് ഫോറക്സ് എന്നറിയപ്പെടുന്ന വിദേശ കറന്‍സി വിനിമയ രംഗം. ജോലിക്കൊപ്പം ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ പ്രവാസികള്‍ മുന്നോട്ട് വരുമ്പോള്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളും ഗള്‍ഫില്‍ സജീവമാവുകയാണ്.

ഇന്റര്‍നെറ്റ് വ്യാപകമാകുന്നതിന് മുന്പ് ധനകാര്യസ്ഥാപനങ്ങള്‍ മാത്രം ഇടപ്പെട്ട് ലാഭം കൊയ്തിരുന്ന മേഖലയാണ് ഫോറെക്സ്. ഇന്ന് വ്യക്തികള്‍ക്കും ഈരംഗത്ത് നിക്ഷേപിക്കാം, ബുദ്ധിപൂര്‍വമായ നീക്കത്തിലൂടെ ലാഭമുണ്ടാക്കാം. ഓഹരി വിപണിയില്‍ ദീര്‍ഘകാല നിക്ഷേപത്തിന് ചേര്‍ന്ന മേഖലയാണെങ്കില്‍ കുറഞ്ഞകാല നിക്ഷേപത്തിന് ചേര്‍ന്ന മേഖലയാണ് വിദേശ ധനവിനിമയ രംഗം. ശമ്പളത്തിന് പുറമെ വരുമാനം എന്ന ലക്ഷ്യവുമായാണ് കൂടുതല്‍ പ്രവാസികളും ഈ രംഗം തെരഞ്ഞെടുക്കുന്നത്. എന്നാല്‍, വെറുതെയിരുന്ന് പണം സമ്പാദിക്കാന്‍ ആഗ്രഹിച്ച് പഠനമില്ലാതെ ഈ രംഗത്തിറങ്ങുന്നത് അബദ്ധമായിരിക്കുമെന്ന് ദുബൈയിലെ ഓണ്‍ലൈന്‍ ട്രേഡിങ് അക്കാദമി അധികൃതര്‍ പറയുന്നു.

മിഡിലീസ്റ്റില്‍ ഈ രംഗത്ത് പരിശീലനം നല്‍കുന്ന ഏക സ്ഥാപനമാണ് ഓണ്‍ലൈന്‍ ട്രേഡിങ് അക്കാഡമി. യു എ ഇയില്‍ കറന്‍സി വിനിമയത്തിലൂടെ വരുമാനമുണ്ടാക്കുന്നതിന് നിയമതടസവുമില്ല.

നിരന്തരം ചാഞ്ചാട്ടത്തിന് വിധേയമാകുന്ന ഓഹരി വിപണിയുടെയും വിദേശധന വിനിമയത്തിന്റെയും ശാസ്ത്രീയവശം പഠിപ്പിക്കുകയാണ് ഇവിടെ. നിരവധി പ്രവാസികളാണ് ഈ മേഖലയില്‍ പഠനത്തിനായി ഇവിടെയെത്തുന്നു.

Tags:    

Similar News