ഖത്തറില്‍ പുതിയ ഏഴ് ഷോറൂമുകളുമായി കല്ല്യാണ്‍ ജ്വല്ലേഴ്സ്; ഉദ്ഘാടനം മാര്‍ച്ച് 25ന്

Update: 2018-02-10 20:49 GMT
Editor : admin
ഖത്തറില്‍ പുതിയ ഏഴ് ഷോറൂമുകളുമായി കല്ല്യാണ്‍ ജ്വല്ലേഴ്സ്; ഉദ്ഘാടനം മാര്‍ച്ച് 25ന്

ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍റായ കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ ഏഴ് ഷോറൂമുകള്‍ ഈ മാസം 25ന് ഖത്തറില്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Full View

ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍റായ കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ ഏഴ് ഷോറൂമുകള്‍ ഈ മാസം 25ന് ഖത്തറില്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു. 200 ദശലക്ഷം ഖത്തര്‍ റിയാല്‍ മുതല്‍ മുടക്കിലാണ് കല്ല്യാണ്‍ ഖത്തറില്‍ ഷോറൂമുകള്‍ ആരംഭിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്ല്യാണരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് 25 വെള്ളിയാഴ്ചയാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഏഴു ഷോറൂമുകളും ഖത്തറിലെ വിവിധ ഇടങ്ങളിലായി ഉദ്ഘാടനം ചെയ്യുന്നത്. ഗള്‍ഫ് നാടുകളില്‍ യുഎഇയിലും കുവൈറ്റിലും ചുവടുറപ്പിച്ച ശേഷമാണ് വിപുലമായ ഷോറൂം ശൃഖലകളുമായി കല്യാണ്‍ ജ്വല്ലേഴ്‌സ് ഖത്തറില്‍ സാന്നിദ്ധ്യമറിയിക്കുന്നത് എന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്ല്യാണരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Advertising
Advertising

രാവിലെ ഒന്‍പതരയ്ക്ക് അല്‍ഖോര്‍, 11 മണിക്ക് അബു ഹമൂര്‍, ഉച്ചക്ക് ഒരു മണിക്ക് ബര്‍വ വില്ലേജ് എന്നിവിടങ്ങളിലെ ഷോറൂമുകള്‍ ബ്രാന്റ് അംബാസഡര്‍മാരായ പ്രഭുവും നാഗാര്‍ജുനയും മഞ്ജുവാര്യരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.15ന് ഗറാഫയിലും 3.15ന് ഏഷ്യന്‍ ടൗണിലും വൈകിട്ട് 5.15ന് എച്ച് ബി കെ സിഗ്നലിലുമുള്ള കല്ല്യാണ്‍ ഷോറൂമുകളുടെ ഉദ്ഘാടനത്തില്‍ മൂന്ന് പേരോടുമൊപ്പം അമിതാഭ് ബച്ചന്‍ കൂടി ചേരും. ഉദ്ഘാടന ദിവസം തന്നെ ഏഴ് ഷോറൂമുകള്‍ തുറക്കുന്ന ഖത്തറിലെ ആദ്യത്തെ ജ്വല്ലറിയാണ് കല്ല്യാണെന്ന് പത്രസമ്മേളത്തില്‍ പങ്കെടുത്ത എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രമേഷ് കല്ല്യാണും രാജേഷ് കല്ല്യാണും അറിയിച്ചു.

ഖത്തറിലേക്കുള്ള കാല്‍വെയ്പ് കല്ല്യാണ്‍ ജ്വല്ലറി ശ്രേണിയുടെ എണ്ണം തൊണ്ണൂറിലധികമായി ഉയര്‍ത്തും. അടുത്തുതന്നെ ഷോറൂമുകളുടെ എണ്ണം നൂറം തികയ്ക്കുമെന്നും ടി എസ് കല്ല്യാണരാമന്‍ പറഞ്ഞു.

Writer - admin

contributor

Editor - admin

contributor

Similar News