ദോഹയില്‍ വനിതാദിനാഘോഷം

Update: 2018-03-13 18:30 GMT
Editor : Muhsina
ദോഹയില്‍ വനിതാദിനാഘോഷം

സ്ത്രീജീവിതം വീടകങ്ങളിലും പൊതുഇടങ്ങളിലുമെന്ന തലക്കെട്ടില്‍ വിവിധ രാജ്യക്കാരായ വനിതകള്‍ പങ്കെടുത്ത ടേബിള്‍ ടോക്ക് വ്യത്യസ്തത പുലര്‍ത്തി. വേഗത്തില്‍ തയ്യാറാക്കാവുന്നതും

വനിതാ ദിനത്തില്‍ ഖത്തറിലെ വിവിധ രാജ്യക്കാരായ പ്രവാസി വനിതകള്‍ക്കായി ആഘോഷപരിപാടികളൊരുക്കി ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍. ലെറ്റ്‌സ് സെലിബ്രേറ്റ് വിമന്‍ഹുഡ് എന്ന തലക്കെട്ടില്‍ എഫ് സി വനിതാവേദി സംഘടിപ്പിച്ച പരിപാടിയില്‍ 100 ഓളം വനിതകളാണ് പങ്കെടുത്തത്.

Full View

വനിതകളുടെ വിവിധങ്ങളായ സര്‍ഗ്ഗശേഷിയും കലാവാസനകളും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുന്നതോടൊപ്പം വ്യത്യസ്ത കമ്മ്യൂണിറ്റികളിലെ വനിതകള്‍ക്കായി മത്സരങ്ങള്‍ കൂടി ഒരുക്കിയിരിക്കുകയാണ് ദോഹയിലെ എഫ് സി സി വനിതാവേദി. വനിതാദിനാഘോഷങ്ങളുടെ ഭാഗമായി തുമാമയിലെ എഫ് സി സി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കൊപ്പം ഇന്തോനേഷ്യന്‍ വനിതകളും ശ്രീലങ്കന്‍ പ്രവാസി വനിതകളും സജീവമായി പങ്കാളികളായി.

സ്ത്രീജീവിതം വീടകങ്ങളിലും പൊതുഇടങ്ങളിലുമെന്ന തലക്കെട്ടില്‍ വിവിധ രാജ്യക്കാരായ വനിതകള്‍ പങ്കെടുത്ത ടേബിള്‍ ടോക്ക് വ്യത്യസ്തത പുലര്‍ത്തി. വേഗത്തില്‍ തയ്യാറാക്കാവുന്നതും പുതുമുയുള്ളതുമായ വിഭവങ്ങള്‍ പരിചയപ്പെടുത്തിയ കുക്കറി ഡെമോയും ശ്രദ്ധേയമായി. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനങ്ങള്‍ നല്‍കിയാണ് എഫ് സി സി യുടെ വനിതാ ദിനാഘോഷ പരിപാടികള്‍ സമാപിച്ചത്.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News