വീട്ടുമുറ്റത്തെ പച്ചക്കറി വിളവെടുത്തും വിതരണം ചെയ്തും ഖത്തറില്‍ പുതുവര്‍ഷാഘോഷം

Update: 2018-04-01 14:21 GMT
Editor : Sithara
വീട്ടുമുറ്റത്തെ പച്ചക്കറി വിളവെടുത്തും വിതരണം ചെയ്തും ഖത്തറില്‍ പുതുവര്‍ഷാഘോഷം

പുതുവര്‍ഷത്തില്‍ വീട്ടുമുറ്റത്തെ പച്ചക്കറി വിളവെടുത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ വീതിച്ചു നല്‍കി വേറിട്ട രീതിയില്‍ ആഘോഷിക്കുകയാണ് ഖത്തറിലെ ഒരു മലയാളി കുടുംബം.

Full View

പുതുവര്‍ഷത്തില്‍ വീട്ടുമുറ്റത്തെ പച്ചക്കറി വിളവെടുത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ വീതിച്ചു നല്‍കി വേറിട്ട രീതിയില്‍ ആഘോഷിക്കുകയാണ് ഖത്തറിലെ ഒരു മലയാളി കുടുംബം. കഴിഞ്ഞ 10 വര്‍ഷമായി വീട്ടില്‍ സമൃദ്ധമായി കൃഷിചെയ്യുന്ന എറണാകുളം ചെലവന്നൂര്‍ സ്വദേശി രാജന്‍ ഫ്രെഡറികും കുടുംബവുമാണ് വ്യത്യസ്തമായ രീതിയില്‍ നവവത്സരാഘോഷം ഒരുക്കിയത്.

ഖത്തറിലെ അല്‍സദ്ധിലാണ് രാജന്‍ഫ്രെഡറികിന്റെ വില്ല. വീട്ടിലേക്ക് പ്രവേശിക്കുന്നവരെ സ്വീകരിക്കുന്നത് പലവര്‍ണ്ണങ്ങളിലുള്ള പൂക്കളാണ്. പൂമുഖത്തും തൂണുകളിലും മതിലിലുമെല്ലാം മനോഹരമായി പൂത്തു നില്‍ക്കുന്ന പലതരം ചെടികള്‍. വീടിന് ചുറ്റും പന്തലില്‍ തൂങ്ങിക്കിടക്കുന്ന മത്തനും കുമ്പളവും പടവലവും തണ്ണിമത്തനും തുടങ്ങി വിവിധയിനം വിളകള്‍. ഗള്‍ഫിലെ ചൂടിലും തണുപ്പിലും ഇവയെ പ്രത്യേകമായി പരിചരിക്കുന്നതിനാല്‍ ആവശ്യത്തിലധികം വിള ലഭിക്കുന്നതായി രാജന്‍ഫ്രെഡറികും ഭാര്യ ആന്‍സിയും പറഞ്ഞു. സുഹൃത്തുക്കള്‍ക്കെല്ലാം വീതിച്ചുനല്‍കിയാലും പിന്നെയും ബാക്കി. അങ്ങിനെയാണ് പുതുവര്‍ഷത്തില്‍ വേറിട്ട രീതിയില്‍ ആഘോഷമൊരുക്കിയത്.

കൃഷിയിടം ഖത്തറെന്ന ജൈവകാര്‍ഷിക കൂട്ടായ്മയിലെ അംഗങ്ങളാണ് പുതുവര്‍ഷത്തിലെ ഈ വിളവെടുപ്പുല്‍സവത്തില്‍ അതിഥികളായെത്തിയത്. ഒപ്പം യു എ ഇയിലെ പ്രശസ്ഥനായ ജൈവകാര്‍ഷിക സംരംഭകന്‍ സുധീഷ് ഗുരുവായൂരും വിളവെടുപ്പില്‍ പങ്കെടുത്തു. പൂക്കളും വിളകളും നിറഞ്ഞു നില്‍ക്കുന്ന വില്ലയില്‍ കുട്ടികളടക്കം വലിയ സന്തോഷത്തിലാണ് പുതുവര്‍ഷം ആഘോഷിച്ചത്.

Writer - Sithara

contributor

Editor - Sithara

contributor

Similar News