ഖത്തറിലേക്കുള്ള വിസാരഹിത സന്ദര്‍ശനം കൂടുതല്‍ ഗുണകരമാവുക താഴ്ന്ന വരുമാനക്കാര്‍ക്ക്

Update: 2018-04-07 11:16 GMT
Editor : Sithara
ഖത്തറിലേക്കുള്ള വിസാരഹിത സന്ദര്‍ശനം കൂടുതല്‍ ഗുണകരമാവുക താഴ്ന്ന വരുമാനക്കാര്‍ക്ക്

എല്ലാ പരിഷ്‌കരണങ്ങളുടെയും പ്രധാന ഗുണഭോക്തക്കള്‍ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ തന്നെ ആയിരിക്കും.

ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഖത്തര്‍ പ്രഖ്യാപിച്ച പുതിയ വിസാരഹിത സന്ദര്‍ശനം രാജ്യത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് താത്കാലികമായി കുടുംബത്തെ കൊണ്ടുവരാന്‍ അവസരമൊരുക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ പ്രഖ്യാപനം അനുഗ്രഹമാകുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്റര്‍ ഖാലിദ് സിയാറ മീഡിയവണിനോട് പറഞ്ഞു.

Full View

ഇന്ത്യയുള്‍പ്പടെ 80 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 30 ദിവസം മുതല്‍ 6 മാസം വരെ സൗജന്യമായി രാജ്യത്ത് തങ്ങാനുള്ള പ്രവേശനാനുമതി ഖത്തറിലെ ടൂറിസം രംഗത്തിനും ബിസിനസ് മേഖലയിലും മാത്രമല്ല ഗുണം ചെയ്യുകയെന്ന് മുതിര്‍ന്ന അറബ് കോളമിസ്റ്റും ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്ററുമായ ഖാലിദ് സിയാറ പറഞ്ഞു. രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ഹൗസ് ഡ്രൈവര്‍മാര്‍ക്കും കുറഞ്ഞ വരുമാനക്കാരായ സാധാരണ പ്രവാസികള്‍ക്കും വരെ കുടുംബത്തെ താത്കാലികമായി കൂടെക്കൂട്ടാന്‍ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശികളായ തൊഴിലുടമകളുടെ സഹകരണത്തോടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഈ പ്രഖ്യാപനം പ്രയോജനപ്പെടുത്താനാകും. ഖത്തര്‍ നടത്തിയ പ്രഖ്യാപനം വ്യക്തമാണെന്നും ഇത് നടപ്പിലാക്കാന്‍ ഇനി കടമ്പകളൊന്നുമില്ലെന്നും ഖാലിദ് സിയാറ വ്യക്തമാക്കി. രാജ്യത്ത് നടപ്പിലാക്കുന്ന രചനാത്മകമായ എല്ലാ പരിഷ്‌കരണങ്ങളുടെയും പ്രധാന ഗുണഭോക്തക്കള്‍ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ തന്നെ ആയിരിക്കും.

Writer - Sithara

contributor

Editor - Sithara

contributor

Similar News