കുരുന്നുകളുടെ പാചക പരീക്ഷണങ്ങളുമായി ലിറ്റില്‍ഷെഫ് കുക്കറിഷോ

Update: 2018-04-07 11:12 GMT
കുരുന്നുകളുടെ പാചക പരീക്ഷണങ്ങളുമായി ലിറ്റില്‍ഷെഫ് കുക്കറിഷോ

മീഡിയാവണ്‍ ഇന്ന്‌ ഖത്തറിലൊരുക്കുന്ന ഖയാല്‍ ഗസല്‍ഷോയുടെ മുന്നോടിയായാണ് മലബാര്‍ അടുക്കള, മലര്‍വാടി ബാലസംഘം എന്നിവയുമായി സഹകരിച്ച് ലിറ്റില്‍ഷെഫ് പാചകോത്സവം സംഘടിപ്പിച്ചത്.

പാചകകലയിലെ പുതുതലമുറ പരീക്ഷണവുമായി ഖത്തറിലെ ഒരു കൂട്ടം കുരുന്നുകള്‍ അണിനിരന്ന ലിറ്റില്‍ഷെഫ് കുക്കറിഷോ ശ്രദ്ധേയമായി. മീഡിയാവണ്‍ ഇന്ന്‌ ഖത്തറിലൊരുക്കുന്ന ഖയാല്‍ ഗസല്‍ഷോയുടെ മുന്നോടിയായാണ് മലബാര്‍ അടുക്കള, മലര്‍വാടി ബാലസംഘം എന്നിവയുമായി സഹകരിച്ച് ലിറ്റില്‍ഷെഫ് പാചകോത്സവം സംഘടിപ്പിച്ചത്.

Full View

കുക്കിംഗ് വിത്തൗട്ട് ഫയര്‍ എന്ന വിഭാഗത്തില്‍ മത്സരിച്ച കുട്ടികളോരോരുത്തരുമൊരും വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് പരിചയപ്പെടുത്തിയത്. ആരോഗ്യകരമായ ഭക്ഷണ രീതി പ്രചരിപ്പിക്കുന്നതോടൊപ്പം പലതരം സലാഡുകളും പുഡ്ഡിംഗുകളും പായസവും ജ്യൂസുകളുമൊക്കെയായി കുട്ടിപ്പാചകക്കാര്‍ പ്രായത്തില്‍ കവിഞ്ഞ കഴിവുകളാണ് പുറത്തെടുത്തത്.

Advertising
Advertising

പ്രമുഖ ഫെയ്‌സ് ബുക്ക് കൂട്ടായ്മയായ മലബാര്‍ അടുക്കള, മലര്‍വാടി ബാലസംഘം എന്നിവയുമായി സഹകരിച്ചാണ് മീഡിയാവണ്‍ ഖയാല്‍ ലിറ്റില്‍ഷെഫ് മത്സരം ഒരുക്കിയത്.

വുകൈറിലെ ഗ്രാന്റ് ഹൈപ്പര്‍മര്‍ക്കറ്റ് അങ്കണത്തില്‍ നടന്ന മത്സരത്തില്‍ നില്‍ന ജസ്ലിന്‍ ഒന്നാം സ്ഥാനം നേടി, ഇസ്സ സഫ്‌റീന്‍ രണ്ടാം സ്ഥാനവും സാറ സഈദ് മൂന്നാം സ്ഥാനവും നേടി. ടേസ്റ്റ് ഓഫ് മുംബൈ ചീഫ് കുക്ക് റിയാസ്, മലബാര്‍ കിച്ചണ്‍ ബല്‍ക്കീസ് എന്നിവരാണ് വിധികര്‍ത്താക്കളായെത്തിയത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു.

മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രോത്സാഹന സമ്മാനവും നല്‍കി. വൈകിട്ട് 6.30 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഖയാല്‍ ഗസല്‍ ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.

Similar News