പ്രവാചക ചര്യാ പഠനത്തിന് ശക്തി പകര്‍ന്ന് ഹദീസ് സമ്മേളനത്തിന് സമാപനം

Update: 2018-04-09 13:19 GMT
Editor : Trainee

ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ആല്‍മഹ്മൂദ് കള്‍ച്ചറല്‍ സെന്‍റര്‍ ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് നടത്തിയ ഹദീസ് സമ്മേളനം,

ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ആല്‍മഹ്മൂദ് കള്‍ച്ചറല്‍ സെന്‍റര്‍ ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് നടത്തിയ ഹദീസ് സമ്മേളനം, പ്രവാചക ചര്യാ അധ്യാപനങ്ങളെ വിശദമായി പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ആഹ്വാനത്തേടെയാണ് സമാപിച്ചത്. ഹദീസ് സെമിനാര്‍ സെക്രട്ടറിയും പ്രമുഖ ഹദീസ് പണ്ഡിതനുമായ ഡോ. ഹംസ അബ്ദുല്ല അല്‍മലബാരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിശുദ്ധ ഖുര്‍ആനിന്‍റെ സമ്പൂര്‍ണ വ്യാഖ്യാനമെന്ന നിലക്ക് ഹദീസിനെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ ഇസ്ലാമിക ലോകം ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹദീസുകളുടെ നിഷേധം അഞ്ജതയില്‍ നിന്ന് ഉണ്ടാകുന്നതാണ്. അത് പരിഹരിക്കനുള്ള ശ്രമമാണ് നടക്കേണ്ടത്. ഹദീസുകളെ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഇസ്ലാമിക ലോകം തയ്യാറാകണമെന്ന് ഡോ.ഹംസ അല്‍മലെബാരി ആവശ്യപ്പെട്ടു.

Advertising
Advertising

ഇസ്ലാമിക അധ്യാപനങ്ങളുടെ അടിസ്ഥാനങ്ങളിലെ രണ്ടാമത്തെ സ്രോതസ്സായ പ്രവാചക ചര്യയെ യഥാവിധി മനസ്സിലാക്കുന്നതിന് ഇത്തരം സമ്മേളനങ്ങള്‍ ഏറെ സഹായകരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അന്താരാഷ്ട്ര പണ്ഡിത സഭ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്യുദ്ദീന്‍ അല്‍ഖുറദാഗി അഭിപ്രായപ്പെട്ടു.. ഖത്തറിന്‍്റെ മണ്ണില്‍ ഇങ്ങനെയൊരു സമ്മേളനം നടക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഡോ. ഖുറദാഗി അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.സി അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രവാചക ചര്യയെ സംബന്ധിച്ച് നടക്കുന്ന ഈ പ്രത്യേക സമ്മേളനത്തിന് എല്ലാ വിധ അനുഗ്രങ്ങളും ഉണ്ടാകട്ടെയെന്ന് ഇസ്ലാമിക പണ്ഡിത സഭ അധ്യക്ഷന്‍ ഡോ.യൂസുഫുല്‍ ഖറദാവി ആശംസിച്ചതായി അധ്യക്ഷന്‍ സദസ്സിനെ അറിയിച്ചു.

'ഹദീസ് പഠനത്തിന് ഒരു ആമുഖം' എന്ന വിഷയത്തില്‍ ഡോ: ബഹാഉദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി.

Full View

Writer - Trainee

contributor

Editor - Trainee

contributor

Similar News