ഖത്തറില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലി
ഫലസ്തീന്‍ പതാകകളുമേന്തി നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഖത്തറില്‍ വിദ്യാര്‍ഥികളുടെ റാലി. ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലാണ് ഖുദ്‌സിന്റെ മോചനമാവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയത്. ഫലസ്തീന്‍ പതാകകളുമേന്തി നടന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഇസ്രയേല്‍ തലസ്ഥാനം തെല്‍അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റിയത് ഫലസ്തീന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് ദോഹയില്‍ ഖുദ്‌സ് ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുത്തവര്‍ വിളിച്ചു പറഞ്ഞത്. ഖുദ്‌സിന്റെ വിമോചനത്തിനായി ദൃഢപ്രതിജ്ഞ ചെയ്യണമെന്ന് റാലി ആവശ്യപ്പെട്ടു. ഖത്തര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഖുദ്സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. മുസ്‍ലിംലോകത്തിന്റെ ആദ്യ ഖിബ്‌ലയായിരുന്ന ഖുദ്‌സിനെ തന്നെ അധിനിവേശ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചുള്ള പ്രകടനങ്ങള്‍ ലോക വ്യാപകമായി നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ഫലസ്തീന്‍ പതാകയുമേന്തി ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലും പ്രകടനം നടന്നത്. ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യമറിയിച്ച പ്രതിഷേധ സംഗമത്തിലൂടെ ട്രംപിന്റെ നീക്കങ്ങളോടുള്ള വിയോജിപ്പ് തന്നെയാണ് വിദ്യാര്‍ഥികള്‍ തുറന്നു പറഞ്ഞത്.