സൗദിയില്‍ വ്യവസായ രംഗത്ത് സ്ത്രീകളുടെ മുന്നേറ്റം
ചെറുകിട സ്ഥാപനങ്ങളുടെ പുരോഗതിക്കായി നിലവില്‍ വന്ന അതോറിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്
സൗദിയില്‍ വ്യവസായ രംഗത്ത് സ്ത്രീകള്‍ മുന്നേറുന്നു. കഴിഞ്ഞ വര്‍ഷം പുതുതായി ആരംഭിച്ച മാധ്യമ ചെറുകിട സ്ഥാപനങ്ങളില്‍ നാല്‍പത് ശതമാനവും വനിതകളാണ് . ചെറുകിട സ്ഥാപനങ്ങളുടെ പുരോഗതിക്കായി നിലവില്‍ വന്ന അതോറിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
സൗദി സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സ്ത്രീകളുടെ മുന്നേറ്റം കാണിക്കുന്നത്. ചെറുകിട സ്ഥാപങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമാവുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം. 2016 ല്‍ പുതുതായി ആരംഭിച്ച മാധ്യമ ചെറുകിട സ്ഥാപനങ്ങളില്‍ നാല്‍പത് ശതമാനവും തുടങ്ങിയത് വനിതകളാണെന്ന് അതോറിറ്റി ഗവര്‍ണര്‍ ഗസ്സാന്‍ അല്‍ സുലൈമാന്‍ അറിയിച്ചു. സൗദി സമ്പദ്ഘടനയില്‍ വനിതാ പങ്ക് വര്‍ധിക്കുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം ചെറുകിട സ്ഥാപന സംരംഭകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഇതില്‍ എഴുനൂറോളം പേര്‍ വനിതകളാണ്.
ചെറുകിട മേഖലയുടെ ഉന്നമനത്തിനായുള്ള മാര്‍ഗ രേഖ തയ്യാറായിട്ടുണ്ട്. ദിവസങ്ങള്‍ക്കകം ഇത് മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഓരോ വര്‍ഷവും കൂടുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് തുടങ്ങാനുള്ള പദ്ധതിയാവും അതോറിറ്റി നിറവേറ്റുക. ചില്ലറ വ്യാപാര മേഖലയിലേക്ക് കുടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനും പദ്ധതിയുണ്ട്. ഇത് 2030 ആവുമ്പോള്‍ ഏഴ് ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍.