ഖത്തറില്‍ ലോജിസ്റ്റിക് മേഖലയില്‍ വാടക കുറയ്ക്കാന്‍ തീരുമാനം

Update: 2018-04-17 05:09 GMT
Editor : Jaisy
ഖത്തറില്‍ ലോജിസ്റ്റിക് മേഖലയില്‍ വാടക കുറയ്ക്കാന്‍ തീരുമാനം

സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു

ഖത്തറില്‍ ലോജിസ്റ്റിക് മേഖലയില്‍ വാടക കുറയ്ക്കാന്‍ തീരുമാനം. രാജ്യത്ത് പുതുതായി നിര്‍മ്മിക്കുന്ന അല്‍ മനാതിഖ് സോണില്‍ 50 ശതമാനം വാടകകുറച്ച് സൗകര്യങ്ങള്‍ നല്‍കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനി പ്രഖ്യാപിച്ചു.സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു.

Full View

ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഉ​പ​രോ​ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ദേ​ശി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ്വ​കാ​ര്യ-​പൊ​തു മേ​ഖ​ല​ക​ൾ​ക്ക് ഉ​ത്തേ​ജ​നം ന​ൽകാനും വി​വി​ധ പ​ദ്ധ​തി​ക​ളാണ് ഖത്തറില്‍ പ്ര​ഖ്യാ​പി​ച്ചത് രാ​ജ്യ​ത്തിന്റെ ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ അ​ൽ​മ​നാ​ത്വി​ഖ് ക​മ്പ​നി​യു​ടെ മേ​ൽ നോ​ട്ട​ത്തി​ലു​ള്ള ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​യി​ൽ 50 ശ​ത​മാ​നം വാ​ട​ക​ക്കു​റ​വി​ൽ സൗ​ക​ര്യം ന​ൽ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനി പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് വാ​ട​ക​യി​ന​ത്തി​ൽ വ​ർ​ധ​ന​വി​ല്ലാ​ത്ത പ്ര​ഖ്യാ​പ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. പു​തി​യ തീ​രു​മാ​നം അ​നു​സ​രി​ച്ച് ഒ​രു ച​തു​ര​ശ്ര മീ​റ്റ​റി​ന് ഇ​രു​പ​ത് റി​യാ​ലാ​യി​രി​ക്കും വാ​ട​ക. സ്വ​ദേ​ശി ഉ​ൽ​പ​ന്ന​ങ്ങ​ളെ പ്രാ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി 30 ശ​ത​മാ​നം മു​ത​ൽ 100 ശ​ത​മാ​നം വ​രെ ഗ​വ​ൺ​മെന്റ്​ സെ​ക്ട​റി​ൽ ഇ​ത്ത​രം ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്ന നി​ർ​ദ്ദേ​ശ​വും ഉ​ന്ന​ത ത​ല​ത്തി​ൽ എ​ടു​ത്തി​രി​ക്കു​ന്നു. വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക് വാ​യ്​​പ അ​നു​വ​ദി​ക്കു​ന്ന ഖ​ത്ത​ർ ഡ​വ​ല​പ്പ്മെ​ന്റ് ബാ​ങ്ക് അ​ടു​ത്ത ആ​റ് മാ​സം വ​രെ തി​രി​ച്ച​ട​വി​ന് ഇ​ള​വ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Advertising
Advertising

രാ​ജ്യ​ത്ത് ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഇ​വി​ടെ ത​ന്നെ ഉ​ൽ​പാ​ദി​പ്പി​ക്ക​ണ​മെ​ന്ന പ​ദ്ധ​തി​യാ​ണ് കാ​ർ​ഷി​ക വ​കു​പ്പ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തിന്റെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന​ത്. സ്വ​ദേ​ശി ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക വി​പ​ണി​ക​ൾ ത​ന്നെ രാ​ജ്യ​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ന്ത്രാ​ല​യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​പ​രോ​ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ​ഷിക മേ​ഖ​ല ശ​ക്ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലും സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നു​ള​ള ദൃ​ഢ നി​ശ്ച​യ​ത്തി​ലാ​ണ് ഭ​ര​ണ​കൂ​ടം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News