തലശ്ശേരി-മാഹി വെൽഫയർ അസോസിയേഷന്റെ മുപ്പതാം വാർഷികം 'മങ്ങലം' ആഘോഷിച്ചു

Update: 2018-04-22 22:20 GMT
Editor : admin
തലശ്ശേരി-മാഹി വെൽഫയർ അസോസിയേഷന്റെ മുപ്പതാം വാർഷികം 'മങ്ങലം' ആഘോഷിച്ചു
Advertising

പതിവ് രീതിയിൽ നിന്നും വിത്യസ്തമായി 'മങ്ങലം' എന്ന പേരിൽ അവതരിപ്പിച്ച പരിപാടി തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കല്യാണാഘോഷത്തിന്റെ നേർ മാതൃകയിലാണ് തയ്യാറാക്കിയിരുന്നത്.

Full View

ജിദ്ദയിലെ തലശ്ശേരിക്കാരുടെ കൂട്ടായ്‍മയായ തലശ്ശേരി-മാഹി വെൽഫയർ അസോസിയേഷന്റെ മുപ്പതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പതിവ് രീതിയിൽ നിന്നും വിത്യസ്തമായി 'മങ്ങലം' എന്ന പേരിൽ അവതരിപ്പിച്ച പരിപാടി തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കല്യാണാഘോഷത്തിന്റെ നേർ മാതൃകയിലാണ് തയ്യാറാക്കിയിരുന്നത്.

ഒത്തൊരുമയും ഒത്തുകൂടലും ഒത്തിണങ്ങിയ ഒരു മങ്ങലക്കാഴ്ചതന്നെയായിരുന്നു ജിദ്ദയിൽ തലശ്ശേരിക്കാരുടെ കൂട്ടായ്‍മയായ ടി.എം.ഡബ്ലു.എ മുപ്പതാം വാർഷികാഘോഷത്തിൽ ഒരുക്കിയിരുന്നത്. തലശ്ശേരിക്കാരുടെ രുചിക്കൂട്ട് ചേർത്ത തട്ടുകടയിൽ വിളമ്പിയ പുട്ടും ചായസൽക്കാരവും സർബത്ത് വിതരണവും തലശ്ശേരി കല്യാണത്തിന്റെ മധുര സ്മരണകൾ ഉണർത്തുന്ന രൂപത്തിലായിരുന്നു.

പരിപാടിക്കെത്തിയ അതിഥികളെ പ്രത്യേക റൂമിൽ നിന്ന് മങ്ങല പന്തലിലേക്ക് ആനയിക്കപ്പെട്ടുകൊണ്ടു പോവുന്നതോടെയാണ് യഥാർത്ഥ മങ്ങല അനുഭവം തുടങ്ങുന്നത്. പനിനീർ തെളിച്ചു കുരുന്നുകളും, അതിഥികളെ വാതിൽക്കൽ സ്വീകരിച്ചു മുതിർന്നവരും, കൈമുട്ടി പാട്ടും ദഫുമുട്ടുമായി പന്തലിൽ ചെറുപ്പക്കാരും അണിനിരന്നപ്പോൾ യഥാർത്ഥ തലശ്ശേരി കല്യാണത്തിന്റെ നേർ അനുഭവമായിരുന്നു.

ഏറെ പുതുമയുള്ള അവതരണവുമായി സ്റ്റേജിലെത്തിയ അവതാരകൻ സംഷീൻ തലശ്ശേരിയിലെ കല്യാണത്തിന്റെ ഓരോ സംഭവങ്ങളും കോർത്തിണക്കിയാണ് പരിപാടികൾ അവതരിപ്പിച്ചത്. ഉസ്താദായി സമീർ കോയക്കുട്ടിയും പരമ്പരാഗത അറബി വേഷത്തിൽ അബ്ദുള്ള കോയയും സദസ്സ്യരെ കയ്യിലെടുത്തു. കൊച്ചു കുരുന്നുകളുടെ ഡാൻസ്, ഒപ്പന, ഖവാലി, യുവാക്കളുടെ ഒപ്പന, ഗാനങ്ങൾ എന്നിവ നിറമുള്ള കാഴ്ച്ചകളായിരുന്നു.

നാടൻ തലശ്ശേരി ബിരിയാണിയുടെ രുചിയും നുകർന്നാണ് പരിപാടിക്കെത്തിയവർ മടങ്ങിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News