വാഹന പരിശോധനക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ശൂറ

Update: 2018-04-27 05:42 GMT
Editor : Subin
വാഹന പരിശോധനക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ശൂറ

ഇതിനിടെ കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന നിര്‍ദേശം ശൂറ കൗണ്‍സില്‍ അംഗം പിന്‍വലിച്ചു.

സൌദിയില്‍ വാഹന പരിശോധനക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ശൂറ. ആഭ്യന്തര മന്ത്രാലയത്തോടാണ് ശൂറയുടെ നിര്‍ദേശം. ചര്‍ച്ചകള്‍ക്കിടെ രാജ്യത്ത് കുറഞ്ഞ ശമ്പളക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദേശം ശൂറ അംഗം പിന്‍വലിച്ചു.

വാഹന പരിശോധനക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് ശൂറയുടെ നിര്‍ദേശം. സര്‍ക്കാര്‍ വാഹനങ്ങള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും ശൂറ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തോടാണ് ശൂറയുടെ നിര്‍ദേശങ്ങള്‍. ഇതിനിടെ കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന നിര്‍ദേശം ശൂറ കൗണ്‍സില്‍ അംഗം പിന്‍വലിച്ചു.

ഡോക്ടര്‍ ഫഹദ് അല്‍ജമുഅയാണ് നിര്‍ദേശം പിന്‍വലിച്ചത്. നാലായിരം റിയാല്‍ ശമ്പളമുള്ളവര്‍ക്കേ ലൈസന്‍സ് അനുവദിക്കാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നിരത്തുകളില്‍ വാഹനം വര്‍ധിക്കാനും ഗതാഗതക്കുരുക്കിനും കാരണമാവും.ഒപ്പം ബിനാമി, അനധികൃത ജോലികള്‍ക്ക് ഇത്തരം ലൈസന്‍സ് ഉപയോഗിക്കുന്നു എന്നതായിരുന്നു ന്യായം.

എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ ചര്‍ച്ചക്ക് ശേഷം ഡോ. ജുമുഅ തന്‍െറ അഭിപ്രായത്തില്‍ നിന്ന് പിന്മാറിയതായി പ്രദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News