മൂല്യവര്‍ധിത നികുതി; ഒമാന്റെ വരുമാനത്തില്‍ 1.1 ശതകോടി ഡോളറിന്റെ വര്‍ധനയുണ്ടാവുമെന്ന് 

Update: 2018-05-07 19:15 GMT
Editor : rishad
മൂല്യവര്‍ധിത നികുതി; ഒമാന്റെ വരുമാനത്തില്‍ 1.1 ശതകോടി ഡോളറിന്റെ വര്‍ധനയുണ്ടാവുമെന്ന് 

മൂല്യവര്‍ധിത നികുതി നടപ്പില്‍ വരുന്നതോടെ ഒമാന്റെ  വരുമാനത്തില്‍ 1.1 ശതകോടി ഡോളറിന്റെ വരെ വര്‍ധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍

മൂല്യവര്‍ധിത നികുതി നടപ്പില്‍ വരുന്നതോടെ ഒമാന്റെ വരുമാനത്തില്‍ 1.1 ശതകോടി ഡോളറിന്റെ വരെ വര്‍ധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.4 ശതമാനമാണ് ഈ തുക. അടുത്ത വര്‍ഷമാദ്യം മുതല്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ മൂല്യവര്‍ധിത നികുതി സമ്പ്രദായം നടപ്പിലാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

എണ്ണവിലയിടിവിന്റെ സാഹചര്യത്തില്‍ വരുമാനത്തിന്റെ വൈവിധ്യവത്കരണത്തിന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. മൂല്യവര്‍ധിത നികുതി നടപ്പിലാക്കി നികുതി വിപുലമാക്കുകയെന്നത് വരുമാന വര്‍ധനവിനുള്ള വഴികളിലൊന്നാണ്. അടുത്ത പത്തുദിവസത്തിനുള്ളില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ ഏകീകൃത വാറ്റ്‌നിയമാവലി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertising
Advertising

Full View

നികുതിഘടനയടക്കം വിഷയങ്ങളില്‍ കഴിഞ്ഞ മാസം അംഗ രാജ്യങ്ങള്‍ ഒപ്പിട്ടിരുന്നു. ഇതുവഴി മാത്രമേ ഏതെല്ലാം ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് മൂല്യവര്‍ധിത നികുതി ബാധകമാകുമെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. ഭക്ഷണം, ആരോഗ്യമേഖല, വിദ്യാഭ്യാസം എന്നിവയെ നികുതി വര്‍ധനവില്‍ നിന്ന് ഒഴിവാക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഏകീകൃത നിയമാവലി നിലവില്‍ വരുമെങ്കിലും പ്രാദേശികമായി നികുതിക്രമങ്ങളും 'വാറ്റ്' നടപ്പിലാക്കും മുമ്പ് നിലവില്‍ വരേണ്ടതുണ്ട്.

ഇതിനായുള്ള നടപടിക്രമങ്ങള്‍ ഒമാന്‍ ഉടന്‍ പ്രഖ്യാപിക്കേണ്ടതാണ്. അല്ലാത്ത പക്ഷം 'വാറ്റ്' നടപ്പിലാകാന്‍ വൈകും. ഒരു വര്‍ഷം വരെ ഇങ്ങനെ നീട്ടിവെക്കാന്‍ ഏകീകൃത നിയമാവലി അനുവാദം നല്‍കുന്നുണ്ടെന്നും അല്‍ക്കേഷ് ജോഷി പറഞ്ഞു. നിയമം നടപ്പില്‍ വരുന്നതോടെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പുതിയ നികുതിക്രമത്തിലേക്ക് മാറാന്‍ പത്തുമാസം വരെ സമയമേ അനുവദിക്കാന്‍ സാധ്യതയുള്ളൂ. അതിനാല്‍ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍, മാനവവിഭവ ശേഷി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും ജോഷി പറഞ്ഞു.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News