ഒമാനിലേക്ക് വരുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും പുതിയ ഫീസ്

Update: 2018-05-08 16:15 GMT
Editor : admin
ഒമാനിലേക്ക് വരുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും പുതിയ ഫീസ്

മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള അറിയിപ്പ് നിയമകാര്യ മന്ത്രാലയം വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറംരാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ രാജ്യത്തിന്റെ അകത്ത് വാടക ഈടാക്കി ഓടുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് പുറമേ പത്ത് റിയാല്‍ ഫീസ് അടക്കുകയും വേണം.

Full View

മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും പുതിയ ഫീസ് ഏര്‍പ്പെടുത്താന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം തീരുമാനിച്ചു. പുറംരാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഒമാന് അകത്ത് വാടക ഈടാക്കി ഓടുന്നതിനും മന്ത്രാലയത്തിന്‍റെ പുതിയ ഉത്തരവ് പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Advertising
Advertising

മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കും പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള അറിയിപ്പ് നിയമകാര്യ മന്ത്രാലയം വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറംരാജ്യങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ രാജ്യത്തിന്റെ അകത്ത് വാടക ഈടാക്കി ഓടുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് പുറമേ പത്ത് റിയാല്‍ ഫീസ് അടക്കുകയും വേണം.

നിയമം ലംഘിക്കുന്നവരിൽ നിന്ന് മുന്നൂറ് റിയാല്‍ പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍ പുതിയ ഫീസ് എന്നുമുതല്‍ ചുമത്തി തുടങ്ങുമെന്നത് അറിയിപ്പില്‍ വ്യക്തമല്ല. ഒമാനിലേക്ക് കാലിയായി വരുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ പ്രത്യേക ഫീസ് ചുമത്തി വരുന്നുണ്ട്. ജിസിസി രാജ്യക്കാരല്ലാത്തവര്‍ ഓടിക്കുന്ന ട്രക്കുകള്‍ക്കും ബസുകള്‍ക്കുമാണ് ഈ ഫീസ് ചുമത്തുന്നത്. ഇത്തരം വാഹനങ്ങളും അതിലെ ജീവനക്കാരും ഏഴ് ദിവസത്തില്‍ കൂടുതല്‍ ഒമാനില്‍ തങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.

ഏഴ് ദിവസത്തില്‍ കൂടുതല്‍ തങ്ങുന്ന വാഹനങ്ങള്‍ മന്ത്രാലയത്തിന്‍റെയും റോയല്‍ ഒമാന്‍ പൊലീസിന്‍റെയും പ്രത്യേക അനുവാദം വാങ്ങിയിരിക്കണം. ഒരാഴ്ചയിലധികം താമസിക്കുന്നവരില്‍ നിന്ന് പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. രജിസ്റ്റര്‍ ചെയ്ത രാജ്യത്തേക്ക് അല്ലാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും ഗതാഗത മന്ത്രാലയത്തിന്‍റെ അനുമതി വേണം. ഓരോ ട്രിപ്പിനും പത്ത് റിയാല്‍ വീതം നൽകണം. നിയമം ലംഘിക്കുന്നവരിൽ നിന്നും 50 റിയാല്‍ പിഴ ഈടാക്കും. സ്റ്റേറ്റ് കൗണ്‍സില്‍ അടുത്തിടെ അംഗീകരിച്ച കര- ഗതാഗത നിയമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News