അല്‍ മദീന ഗ്രൂപ്പ് അഞ്ചുശാഖകള്‍ കൂടി തുറക്കുന്നു
യു എ ഇയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മദീന ഗ്രൂപ്പ് ഈവര്‍ഷം അഞ്ച് ശാഖകള്‍ കൂടി തുറക്കും
യു എ ഇയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മദീന ഗ്രൂപ്പ് ഈവര്‍ഷം അഞ്ച് ശാഖകള്‍ കൂടി തുറക്കും. അബൂദബി മുസഫയിലെ പുതിയ ശാഖയുടെ ഉദ്ഘാടനവേളയിലാണ് സംരംഭകര്‍ ഇക്കാര്യം അറിയിച്ചത്.
യു എ ഇ പൗരപ്രമുഖന്‍ അബ്ദുല്ല ജാബിര്‍ ആല്‍ ഖൈലിയാണ് അല്‍ മദീന ഗ്രൂപ്പിന്റെ അബൂദബി മുസഫ ശാബിയ പതിനൊന്നിലെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. അബൂദബിയില്‍ അല്‍മദീന ഗ്രൂപ്പിന്റെ പത്താമത്തെ ശാഖയാണിത്. ഉദ്ഘാടനത്തിന്റെ ഭാഗമായി രണ്ട് പജേറോ കാറുകള്‍ സമ്മാനമായി നല്‍കുന്നതടക്കം വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പ് എം ഡി അബ്ദുല്ല പൊയില്‍, ഡയറക്ടര്‍ മുഹമ്മദ് പൊയില്‍, ജനറല്‍ മാനേജര്‍ എം എം താഹ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.