ഔദ്യോ​ഗിക സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി

ഒമാൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂടിക്കാഴ്ച നടക്കും

Update: 2025-12-17 13:31 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഔദ്യോ​ഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ വിവിധ പരിപാടികൾ പ്രധാനമന്ത്രി സംബന്ധിക്കും. മ​സ്ക​ത്തി​ലെ റോ​യ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഔ​ദ്യോ​ഗി​ക വ​വേ​ൽ​പ് ന​ൽ​കി.

മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായി ജോർദാനും എത്യോപ്യയും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. എത്യോപ്യയിൽ നിന്നാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്. ഡിസംബർ 18 വരെയാണ് ഒമാനിലെ സന്ദർശനം.

സന്ദർശന വേളയിൽ ഒമാൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂടിക്കാഴ്ച നടക്കും. നാളെ ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇന്ത്യയും ഒമാനും നയതന്ത്ര ബന്ധത്തിന്റെ 70ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാമന്ത്രിയുടെ ഒമാൻ സന്ദർശനം.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News