ലോകത്തെ ഏറ്റവും നീളം കൂടിയ സിപ് ലൈൻ എന്ന റെക്കോഡും യുഎഇക്ക് സ്വന്തം

Update: 2018-05-14 19:31 GMT
ലോകത്തെ ഏറ്റവും നീളം കൂടിയ സിപ് ലൈൻ എന്ന റെക്കോഡും യുഎഇക്ക് സ്വന്തം

റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ സ്ഥാപിച്ച സിപ് ലൈൻ വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുത്തു

ലോകത്തെ ഏറ്റവും നീളം കൂടിയ സിപ് ലൈൻ എന്ന റെക്കോഡും യുഎഇക്ക് സ്വന്തം. റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ സ്ഥാപിച്ച സിപ് ലൈൻ വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുത്തു. സാഹസികരായ വിനോദസഞ്ചാരികൾക്ക് മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ ഇതിലൂടെ ആകാശയാത്ര നടത്താം.

2.8 കിലോമീറ്റർ നീളം, യു എ ഇയിലെ ഏറ്റവും ഉയരുമുള്ള കൊടുമുടിക്ക് കുറുകെ ആകാശത്ത് ഇങ്ങനെ തൂങ്ങി കിടന്ന് മണിക്കൂറിൽ നൂറ്റിയമ്പത് കിലോമീറ്റർ വേഗതയിൽ പറക്കാം. ലോകത്തെ ഏറ്റവും നീളം കൂടിയ സിപ് ലൈൻ വെള്ളിയാഴ്ച സഞ്ചാരികൾക്ക് തുറന്നുകൊടുത്തു. 28 ഫുട്ബാൾ ഗ്രൗണ്ടുകളേക്കാൾ വലിപ്പമുള്ള സ്ഥലത്തുകൂടിയാണ് ഈ പറക്കൽ. റാസൽഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയാണ് ഈ സിപ് ലൈനിന് പിന്നിൽ. ഗിന്നസ് വേൾഡ് റെക്കോർഡ് ഏറ്റുവാങ്ങാൻ റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖൽ ആൽഖാസിമിയുമെത്തി. റാസൽഖൈമ രാജകുടുംബാംഗങ്ങളും സിപ് ലൈനില്‍ ഒരു കൈ നോക്കി.

പോർട്ടോറിക്കോയിലെ 2.2 കിലോമീറ്റർ സിപ് ലൈനിന്റെ റെക്കോർഡിനെയാണ് റാസൽഖൈമ പിന്തള്ളിയത്. യു എ ഇയിലേക്കും റാസൽഖൈമയിലേക്കുമെത്താൻ വിനോദസഞ്ചാരികൾക്ക് പുതിയ ആകർഷണം കൂടിയാകും ഈ കൂറ്റൻ സിപ് ലൈൻ.

Tags:    

Similar News