ഒമാനില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് കുറഞ്ഞു

Update: 2018-05-23 13:48 GMT
Editor : Subin
ഒമാനില്‍ നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് കുറഞ്ഞു

ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ബംഗ്ലാദേശികളാണ് ഒമാനില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതല്‍ പേരും, ഇന്ത്യക്കാരാണ് രണ്ടാമത്

സാമ്പത്തിക മാന്ദ്യവും ഉയരുന്ന ജീവിതചെലവും മൂലം കഴിഞ്ഞ വര്‍ഷം ഒമാനില്‍നിന്ന് വിദേശത്തേക്കുള്ള പണമൊഴുക്ക് കുറഞ്ഞതായി ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. ഒമാനില്‍ ജോലി ചെയ്യുന്ന വിദേശതൊഴിലാളികള്‍ ധനവിനിമയ സ്ഥാപനങ്ങള്‍ വഴി തങ്ങളുടെ മാതൃരാജ്യത്തേക്ക് അയച്ച പണത്തില്‍ 6.5 ശതമാനത്തിന്റെ കുറവാണ് 2015നെ അപേക്ഷിച്ച് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Full View

2015ല്‍ 4.2 ശതകോടി റിയാലായിരുന്ന തുക 3.95 ശതകോടി റിയാലായാണ് കഴിഞ്ഞ വര്‍ഷം കുറഞ്ഞത്. 2010ല്‍ ക്രമമായ വളര്‍ച്ചയാണ് വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നത്. കുറഞ്ഞ വേതനക്കാരായ തൊഴിലാളികളുടെയാണ് വിദേശത്തേക്ക് ഒഴുകുന്ന പണത്തില്‍ കൂടുതലും. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ബംഗ്ലാദേശികളാണ് ഒമാനില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതല്‍ പേരും, ഇന്ത്യക്കാരാണ് രണ്ടാമത്. കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ വിദേശികള്‍ക്കാണ് കൂടുതല്‍ ജോലികള്‍ ലഭിച്ചതെന്നും സെന്‍ട്രല്‍ ബാങ്കിന്റെ അവലോകന രേഖകള്‍ പറയുന്നു.

പ്രവാസികളുടെ തൊഴില്‍ ലഭ്യത 9.3 ശതമാനം വര്‍ധിച്ചപ്പോള്‍ സ്വദേശികളുടേതില്‍ 6.4 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് ഉണ്ടായത്. സര്‍ക്കാര്‍ മേഖലയിലും വിദേശികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ തൊഴില്‍ ലഭിച്ചത്. വിദേശി തൊഴില്‍ ലഭ്യതയില്‍ 5.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. സ്വദേശി വിഭാഗത്തിലെ തൊഴില്‍ ലഭ്യതയിലുണ്ടായത് 0.6 ശതമാനത്തിന്റെ വര്‍ധനവാണ്. പൊതുമേഖലയിലെ തൊഴില്‍ ലഭ്യതയില്‍ 2015നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 1.6 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് ഉണ്ടായത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News