ഒമാന്റെ സാമ്പത്തിക രംഗത്തില്‍ അടുത്തവർഷം ഉണർവുണ്ടാകുമെന്ന്ഐഎംഎഫ്
ആഭ്യന്തര ഉൽപാദന വളർച്ചാനിരക്ക് 3.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടൽ
ഒമാന്റെ സാമ്പത്തിക രംഗത്തില്‍ അടുത്തവർഷം ഉണർവുണ്ടാകുമെന്ന്ഐഎംഎഫ്. ആഭ്യന്തര ഉൽപാദന വളർച്ചാനിരക്ക് 3.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടൽ. മിഡിലീസ്റ്റ്, വടക്കന്‍ ആഫ്രിക്ക എന്നീ മേഖലകളുടെ പ്രതീക്ഷിത വളർച്ചാ നിരക്കിനേക്കാൾ അൽപം ഉയർന്നതാണ് ഒമാന്റേത്.
2014ലെ എണ്ണവില തകർച്ചയുടെ അനന്തരഫലമായാണ് ഗൾഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ചയുടെ വേഗം കുറഞ്ഞത്. ഈ വർഷവും എണ്ണ വിലയിടിവിന്റെ ആഘാതങ്ങൾ ഒമാൻ സമ്പദ്വ്യവസഥയിൽ നിന്ന് വിട്ടുപോയിട്ടില്ലെന്നും ഐ.എം.എഫ് പറയുന്നു.
എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളിൽ നിന്നുള്ള വർധിച്ച ആവശ്യം അടുത്ത വർഷം സമ്പദ്ഘടനക്ക് തുണയാകുമെന്നാണ് ഐ.എം.എഫിന്റെ കണക്കുകൂട്ടൽ. ഇതോടൊപ്പം എണ്ണവില മെച്ചപ്പെട്ട സാഹചര്യത്തിൽ ഉൽപാദനത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്. 2019ൽ ഒമാന്റെ വളർച്ചാനിരക്ക് 2.7 ശതമാനത്തിലേക്ക് താഴ്ന്നേക്കാമെന്നും ഐ.എം.എഫിന്റെ വേൾഡ് ഇക്കണോമിക് റിപ്പോർട്ട് പറയുന്നു. ആഗോള സമ്പദ്ഘടനയിൽ 3.7 ശതമാനത്തിന്റെ വളർച്ചയാണ് അടുത്ത വർഷം പ്രതീക്ഷിക്കുന്നത്. മിഡിലീസ്റ്റ് രാഷ്ട്രങ്ങളുടെ മൊത്തം പ്രതീക്ഷിത വളർച്ചാനിരക്ക് ഇതിലും താഴെയാണ്.