കുവൈത്തിൽ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാക്കി

വാഹന ഉടമയുടെ ലൈസൻസ് ​ അസാധുവാക്കപെട്ടാൽ കാർ രജിസ്ട്രേഷൻ പുതുക്കാനുമാവില്ല

Update: 2018-07-20 04:06 GMT

കുവൈത്തിൽ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാക്കി . വാഹന ഉടമയുടെ ലൈസൻസ് അസാധുവാക്കപെട്ടാൽ കാർ രജിസ്ട്രേഷൻ പുതുക്കാനുമാവില്ല. വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തരമന്ത്രാലയം പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.

Full View

സ്വദേശികൾക്കും വിദേശികൾക്കും പുതിയ നിയമം ബാധകമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു . ഡ്രൈവിംഗ് ലൈസൻസ്
ഇല്ലാത്ത വരുടെ പേരിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചു . വിദേശികൾ ഡ്രൈവിങ്
ലൈസൻസ് സമ്പാദിക്കാനുള്ള വ്യവസ്ഥകൾ പാലിക്കാത്ത ജോലിയിലേക്ക്
മാറുകയാണെങ്കിൽ നിലവിലെ ലൈസൻസ് അസാധുവാകുമെന്നാണ് നിയമം ,.ഇത്തരമാളുകളുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കാൻ പുതിയ തീരുമാനപ്രകാരം അനുവദിക്കില്ല. കുവൈത്തിൽ ഡ്രൈവിങ്
ലൈസൻസ് ഉള്ളവരുടെ എണ്ണം 27 ലക്ഷം കവിയുകയും വാഹനപെരുപ്പം മൂലം ഗതാഗതക്കുരുക്ക്
രൂക്ഷമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്
അധികൃതർ ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയത്
.

Tags:    

Similar News