ദോഹ - കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാര്‍ ഒരു ദിവസമായി ദോഹയിലെ ഹോട്ടലില്‍ കുടുങ്ങിക്കിടക്കുകയാണ്.
Update: 2019-04-01 11:14 GMT
എയര്‍ ഇന്ത്യയുടെ ദോഹ - കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ ഉച്ചക്ക് ദോഹയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാര്‍ ഒരു ദിവസമായി ദോഹയിലെ ഹോട്ടലില്‍ കുടുങ്ങിക്കിടക്കുകയാണ്.
വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ എപ്പോള്‍ യാത്ര തിരിക്കും എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയിട്ടില്ല.