ഖത്തറില്‍ 38 കോവിഡ് ബാധിതര്‍ കൂടി
മൊത്തം രോഗികളുടെ എണ്ണം 439
Update: 2020-03-16 15:35 GMT
ഖത്തറില്‍ 38 പുതിയ കോവിഡ്-19 രോഗികള്‍ കൂടി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 439 ആയി. പുതുതായി രോഗം കണ്ടെത്തിയവരില്‍ 35 പേരും പ്രവാസികളാണ്. മൂന്ന് പേര്‍ ബ്രിട്ടന്‍, സ്പെയിന്‍, സ്വിറ്റ്സര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്ന് വന്ന സ്വദേശികള്‍. മൊത്തം 8,375 പേരില്‍ പരിശോധനകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.