സൌദിയില്‍ നിന്ന് പിപിഇ കിറ്റ് ധരിച്ച് യാത്ര അനുവദിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍
സൌദിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്ക് കോവിഡ് ടെസ്റ്റിന് അനുമതി ലഭിക്കാതിരുന്നാല്‍ പിപിഇ കിറ്റുകള്‍ ധരിച്ച് യാത്രക്ക് അനുവദിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍.
സൌദിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്ക് കോവിഡ് ടെസ്റ്റിന് അനുമതി ലഭിക്കാതിരുന്നാല്‍ പിപിഇ കിറ്റുകള്‍ ധരിച്ച് യാത്രക്ക് അനുവദിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കോവിഡ് പ്രതിരോധ കിറ്റ് ധരിച്ച് യാത്ര ചെയ്താല്‍ കോവിഡ് പടരാനുള്ള സാധ്യത കുറവാണ്. കൃത്യത കുറവുള്ള റാപ്പിഡ് ടെസ്റ്റിനേക്കാള്‍ ഇത് ഫലം ചെയ്യുമെന്നും ആരോഗ്യ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
സൌദിയില്‍ നിന്നും നിലവില്‍ കേരളത്തിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നത് ഗ്ലൌസ്, മാസ്ക്, ഫെയ്സ് ഷീല്‍ഡ്, റോള്‍ അപ്പ് എന്നിവ ധരിച്ചാണ്. പിപിഇ കിറ്റ് ധരിച്ചാല്‍ വൈറസ് പടര്‍ച്ചുള്ള സാധ്യത താരതമ്യേന കുറവാണ്.
റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍ ഫലം കൃത്യമാകില്ല. ഇത് പരിഹരിക്കാനും പിപിഇ കിറ്റ് ധരിച്ചുള്ള യാത്രയാകും ഫലപ്രദമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. നൂറ് റിയാലിന് താഴെയാണ് കിറ്റിനുള്ള വില. ഇത് സൌദിയില്‍ ലഭ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
സൌദിയിലെ ആരോഗ്യ മന്ത്രാലയം റാപ്പിഡ് ടെസ്റ്റിന് അനുമതി നിഷേധിച്ചാല്‍ ഈ രീതി പരിഗണിച്ചുകൂടേയെന്നാണ് പ്രവാസി സംഘടനകളുടേയും ചോദ്യം.