സൗദി സമ്പദ് വ്യവസ്ഥ മാന്ദ്യം നേരിടുമെന്ന ഐ.എം.എഫിന്റെ പ്രവചനം തള്ളി സൗദി ധനമന്ത്രി

അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം തെറ്റാണെന്നും സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും മന്ത്രി പറഞ്ഞു

Update: 2020-09-10 17:51 GMT

സൗദി സമ്പദ് വ്യവസ്ഥ മാന്ദ്യം നേരിടുമെന്ന മുതിര്‍ന്ന ഐ.എം.എഫ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയെ തള്ളി സൗദിധനമന്ത്രി. അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം തെറ്റാണെന്നും സൗദി സമ്പദ് വ്യവസ്ഥ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നും മന്ത്രി പറഞ്ഞു. വേള്‍ഡ് എക്‌ണോമിക് ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അന്താരാഷ്ട്ര നാണയ നിധി വിദഗ്ദന്‍ നടത്തിയ പരാമര്‍ശത്തെ ശക്തമായ ഭാഷയിലാണ് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ വിമര്‍ശിച്ചത്. സൗദിയുടെ സമ്പദ് വ്യവസ്ഥ മാന്ദ്യം നേരിടുമെന്നും വളര്‍ച്ച 6.8 ശതമാനം വരെ ഇടിയുമെന്നുമുള്ള ഐ.എം.എഫ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം ശുദ്ധ അസംബന്ധമാണെന്നും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം രാജ്യത്തിന്ററെ സമ്പദ് ഘടന ശക്തിപ്പെട്ടു വരികയാണ്. ഈ വര്‍ഷാവസാനത്തോടെ മികച്ച വളര്‍ച്ച കൈവരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. വേള്‍ഡ് ഇക്ക്‌ണോമിക് ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പക്ഷേ ഈ വര്‍ഷം നെഗറ്റീവ് വളര്‍ച്ചയോടെയാകാം രാജ്യത്തിന്റെ സാമ്പത്തിക വര്‍ഷം അവസാനിക്കുക. എന്നാല്‍ അത് ജി-20 രാജ്യങ്ങളുടെ സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള ഓര്‍ഗനൈസേഷന്‍ പ്രതീക്ഷിക്കുന്ന നെഗറ്റീവ് പട്ടികയില്‍ ഏറ്റവും താഴെയായിരിക്കും സ്ഥാനമെന്നും താന്‍ ഐ.എം.എഫ് പ്രതിനിധിയെ വെല്ലുവിളിക്കുന്നതായും മന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ശക്തവും ആരോഗ്യകരവുമായ വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദഹേം കൂട്ടിചേര്‍ത്തു. 3.1 ശതമാനം വളര്‍ച്ച ഐ.എം.എഫ് ഇതിനകം പ്രവചിച്ചതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ജൂണിലാണ് അന്താരാഷ്ട്ര നാണയ നിധി സൗദിയുടെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനം വരെ ഇടിയുമെന്ന് പ്രവചിച്ചത്. ആഗോള എണ്ണ വിപണിയില്‍ ഉണ്ടായ വില തകര്‍ച്ചയും, കോവിഡ് പ്രതിസന്ധിയുമാണ് ഇതിന് കാരണമായി എടുത്ത് പറഞ്ഞത്.

Tags:    

Similar News