ഖത്തര്‍ മലയാളത്തിന് ആഘോഷരാവൊരുക്കി മീഡിയവണ്‍ ഓണപ്പൂത്താലം

മീഡിയവണ്‍ ഖത്തര്‍ ഫേസ് ബുക്ക് പേജ് വഴി നടന്ന ഓണ്‍ലൈന്‍ ലൈവ് ഷോയില്‍ പതിനായിരക്കണക്കിന് പേരാണ് കാഴ്ചക്കാരായത്

Update: 2020-09-19 02:08 GMT

ഖത്തര്‍ മലയാളത്തിന് ആഘോഷരാവൊരുക്കി മീഡിയവണ്‍ ഓണപ്പൂത്താലം സീസണ്‍ 3 അരങ്ങേറി. മീഡിയവണ്‍ ഖത്തര്‍ ഫേസ് ബുക്ക് പേജ് വഴി നടന്ന ഓണ്‍ലൈന്‍ ലൈവ് ഷോയില്‍ പതിനായിരക്കണക്കിന് പേരാണ് കാഴ്ചക്കാരായത്. പ്രവാസ ലോകത്തെയും മലയാളത്തിലെയും പ്രഗത്ഭ കലാകാരന്മാര്‍ പ്രോഗ്രാമില്‍ അണിനിരന്നു.

ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുക്കം ഖത്തര്‍ മലയാളികള്‍ക്ക് ആഘോഷത്തിന്‍റെയും ആശ്വാസത്തിന്‍റെയും ഓണക്കാഴ്ചകളൊരുക്കി മീഡിയവണ്‍ ഓണപ്പൂത്താലം സീസണ്‍ ടു അരങ്ങേറി. അതിജീവനത്തിന്‍റെ ആമോദം എന്ന തലക്കെട്ടില്‍ ഓണ്‍ലൈന്‍ ഷോയായാണ് ഇത്തവണ ഓണപ്പൂത്താലം സംഘടിപ്പിച്ചത്. മീഡിയവണ്‍ ഖത്തര്‍ എഫ് ബി പേജിലൂടെ ലൈവായി അവതരിപ്പിച്ച പരിപാടിയില്‍ നാട്ടിലെയും ഖത്തര്‍ മലയാളത്തിലെയും പ്രഗത്ഭ ഗായകര്‍ അരങ്ങിലെത്തി. രഹ്ന, ശ്രേയ ജയദീപ്, റിയാസ് കരിയാട്, മണികണ്ഠദാസ്, സനൂപ്, മൈഥിലി ഷേണായി, റിലോവ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. പ്രശസ്ത ഹാസ്യതാരം നിര്‍മ്മല്‍ പാലാഴിയുടെ കോമഡി ഷോയും പരിപാടിക്ക് മിഴിവേകി. വിവിധ പ്രവാസി സംഘടനകളൊരുക്കിയ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

Advertising
Advertising

ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തല്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു. ഖത്തര്‍ മാധ്യമം മീഡിയവണ്‍ ചെയര്‍മാന്‍ റഹീം ഓമശ്ശേരി, മുഖ്യപ്രായോജകര്‍ ജിറ്റ്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി നിസാര്‍ അഹമ്മദ് പയ്യൂരയില്‍, റേഡിയോ മലയാളം 98.6 എഫ് എം മാര്‍ക്കറ്റിങ് മാനേജര്‍ നൌഫല്‍ അബ്ദു റഹ്മാന്‍ തുടങ്ങിയവരും സംസാരിച്ചു. കാഴ്ചക്കാര്‍ക്കൊരുക്കിയ സമ്മാനപദ്ധതി വിജയികളെ പരിപാടിക്ക് ശേഷം പ്രഖ്യാപിച്ചു. ലൈവ് ഷോക്കിടയില്‍ കമന്‍റ് ചെയ്ത മുവായിരത്തി മുന്നൂറ് പേരില്‍ നിന്നും 21 പേരെയാണ് തെരഞ്ഞെടുത്തു. ഈ 21 ല്‍ നിന്നും നറുക്കിലൂടെ തെരഞ്ഞെടുത്ത നിസാര്‍ നിഫുവിന് നാട്ടിലേക്കുള്ള ടിക്കറ്റ് ബമ്പര്‍ സമ്മാനമായും ലഭിച്ചു.

Tags:    

Similar News