ഇറാന്‍റെ സഹായത്തോടെ പ്രവർത്തിച്ച ഭീകര സംഘത്തെ പിടികൂടിയതായി സൌദി അറേബ്യ
പിടിയിലായ പത്തില്‍ മൂന്ന് പേര്‍ക്ക് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്‍റെ പരിശീലനം ലഭിച്ചതായും സൌദി ചൂണ്ടിക്കാട്ടി.
ഇറാന്‍റെ സഹായത്തോടെ പ്രവർത്തിച്ച ഭീകര സംഘത്തെ പിടികൂടിയതായി സൌദി അറേബ്യ. ഇവരില്‍ മൂന്ന് പേര്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്‍റെ പരിശീലനം ലഭിച്ചവരാണെന്നും സുരക്ഷാ വിഭാഗം പറഞ്ഞു. വിവിധ മെഷീന്‍ ഗണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആരോപണം ഇറാന്‍ നിഷേധിച്ചു.
സൌദി സുരക്ഷാ വിഭാഗം അറിയിച്ചത് പ്രകാരം ഈ മാസം 23നാണ് പത്തംഗ സംഘം സൌദിയില്‍ പിടിയിലായത്. സുരക്ഷാകാരണങ്ങളാൽ വ്യക്തികളുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിരുന്നില്ല. ഇന്നലെ രാത്രിയോടെ പിടി കൂടിയവര്‍ ഇറാന്‍ പൌരന്മാരാണെന്ന് ദേശ സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു. ഭീകര പ്രവര്‍ത്തനമായിരുന്നു ലക്ഷ്യമെന്നും സുരക്ഷാ വിഭാഗം പറയുന്നു. പിടിയിലായ പത്തില്‍ മൂന്ന് പേര്‍ക്ക് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്‍റെ പരിശീലനം ലഭിച്ചതായും സൌദി ചൂണ്ടിക്കാട്ടി. ബാക്കിയുള്ളവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു. പിടികൂടിയവരില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വയര്‍ലെസ് ഉപകരണങ്ങളും പിടിച്ചെടുത്തെന്നും സുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.