ഞായറാഴ്ച മുതൽ ഉംറ തീർത്ഥാടകർ മക്കയിലെത്തും

ഏതെല്ലാം രാജ്യങ്ങളിൽ നിന്നുളളവരാണ് ആദ്യ ഘട്ടത്തിൽ എത്തുക എന്നത് ഇപ്പോൾ വ്യക്തമല്ല. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

Update: 2020-10-27 01:13 GMT

അടുത്ത ഞായറാഴ്ച മുതൽ ആഴ്ചതോറും പതിനായിരം വീതം ഉംറ തീർത്ഥാടകർ വിദേശ രാജ്യങ്ങളിൽ നിന്ന് മക്കയിലെത്തും. തീർത്ഥാടകർക്കുള്ള മാർഗ നിർദ്ദേശങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

ഉംറ തീർത്ഥാടനം പുനഃസ്ഥാപിക്കുന്നതിന്‍റെ മൂന്നാം ഘട്ടത്തിൽ, നവംബർ ഒന്ന് മുതൽ പ്രതിദിനം ഇരുപതിനായിരം പേർക്ക് ഉംറ ചെയ്യുവാനും, 60,000 പേർക്ക് മക്കയിലെ ഹറം പള്ളിയിൽ നമസ്കരിക്കുവാനും അനുമതി നൽകും. എന്നാൽ ഓരോ ആഴ്ചയിലും പതിനായിരം തീർത്ഥാടകർ മാത്രാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തുക. ഏതെല്ലാം രാജ്യങ്ങളിൽ നിന്നുളളവരാണ് ആദ്യ ഘട്ടത്തിൽ എത്തുക എന്നത് ഇപ്പോൾ വ്യക്തമല്ല.

Advertising
Advertising

വിദേശ തീർത്ഥാടകരിൽ 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഇപ്പോൾ ഉംറ ചെയ്യാൻ അനുമതി ലഭിക്കൂ. തീർത്ഥാടകർക്ക് മക്കയിലും മദീനയിലും താമസിക്കുന്നതിനുള്ള ഹോട്ടൽ റിസർവേഷൻ, തിരിച്ച് പോകുന്നതിനുള്ള വിമാന ടിക്കറ്റുൾപ്പെടെയുള്ള യാത്ര വിവരങ്ങൾ, ജനന തിയതി ഉൾപ്പെടെയുള്ള പാസ്‍പോർട്ട് വിവരങ്ങൾ, സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് ആദ്യ മൂന്ന് ദിവസം മൂന്ന് നേരത്തെ ഭക്ഷണമുൾപ്പെടെ ക്വാറന്‍റൈനിൽ കഴിയുവാനുള്ള സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉംറ കമ്പനികൾ ഉറപ്പ് വരുത്തണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ പുറത്ത് വിട്ട മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്നതിന് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധന ഫലം തീർത്ഥാടർ കയ്യിൽ കരുതേണ്ടതാണ്. ഉംറ ചെയ്യുന്നതിനും, ഹറമുകളിൽ പ്രാർത്ഥിക്കുന്നതിനും, റൌളാ ശരീഫിൽ നമസ്കരിക്കുന്നതിനും, പ്രവചാകന്‍റെ ഖബറിടം സന്ദർശിച്ച് സലാം ചൊല്ലുന്നതിനും തീർത്ഥാടകർ ഇഅ്തമർനാ ആപ്പ് വഴി പ്രത്യേകം പെർമിറ്റുകൾ എടുത്തിരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സൗദിയിലെത്തുന്ന തീർത്ഥാടകരെ 50 പേർ വീതമുള്ള ഗ്രൂപ്പുകളാക്കി തിരിക്കുകയും, ഓരോ ഗ്രൂപ്പിനും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഗൈഡിനെ നിയമിക്കുകയും ചെയ്യും.

Full View
Tags:    

Similar News